ഡാലസ് ∙ ഡാലസിൽ മേയ് 5നു നടക്കുന്ന പ്രാദേശിക ഗവൺമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ സണ്ണിവെയ്ൽ സിറ്റി മേയറായി മത്സരിക്കുന്ന സജി ജോർജിനേയും കൗൺസിലറായി മത്സരിക്കുന്ന ഷൈനി ഡാനിയേലിനേയും കൊപ്പേൽ സിറ്റി കൗൺസലറായി മത്സരിക്കുന്ന ബിജു മാത്യുവിനേയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ ഫിലിപ്പ് സാമുവേൽ അഭ്യർഥിച്ചു.
ഏർലി വോട്ടിങ്ങിൽ പങ്കെടുക്കാതിരുന്ന എല്ലാവരും സമ്മതിദാനാവകാശം ഉപയോഗിക്കുകയാണെങ്കിൽ ഇവരുടെ വിജയം സുനിശ്ചിതമാണെന്നും ഫിലിപ്പ് സാമുവേൽ പറഞ്ഞു. ശനിയാഴ്ച രാവിലെ ആരംഭിച്ചു വൈകിട്ട് 7നു തിരഞ്ഞെടുപ്പു അവസാനിച്ചാൽ ഒരു മണിക്കൂറിനകം ഫലപ്രഖ്യാപനം ഉണ്ടാകും.
Comments