You are Here : Home / USA News

മാപ്പ് പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം ഫിലഡൽഫിയായിൽ

Text Size  

Story Dated: Saturday, May 05, 2018 01:35 hrs UTC

ഫിലഡൽഫിയ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ പോൾ വർക്കി മെമ്മോറിയൽ എവറോളിങ് ട്രോഫിക്കു വേണ്ടി എല്ലാ വർഷവും നടക്കുന്ന 56 കാർഡ് ഗെയിം മേയ് 5 ശനിയാഴ്ച രാവിലെ 8 മുതൽ രാത്രി 11 വരെ മാപ്പ് ഇന്ത്യ കമ്മ്യൂണിറ്റി സെന്ററിൽ (7733 കാസ്ട്രർ അവന്യൂ, ഫില‍ഡൽഫിയ, പി.എ.– 19152) നടക്കും. ഡിട്രോയിറ്റ്, ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവേനിയ, ഡെലവർ, വാഷിങ്ടൻ, വെർജീനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ മത്സരം അരങ്ങേറും. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും നൽകും.

ഈ ഗെയിം വീക്ഷിക്കുന്നതിലേക്ക് ഏവരേയും ക്ഷണിക്കുന്നു. തോമസ് എം. ജോർജ് ചെയർമാനായുള്ള കമ്മിറ്റിയിൽ സാബു സ്കറിയാ, ജോൺസൺ മാത്യു, ഫിലിപ്പ് ജോൺ, ബാബു കെ. തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇനിയും പേരുകൾ റജിസ്റ്റർ ചെയ്യാനുള്ളവർക്ക് അവസരം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

അനു സ്കറിയാ പ്രസിഡന്റ് – 267 496 2423

തോമസ് ചാണ്ടി ജനറൽ സെക്രട്ടറി – 201 446 5026

സാലു പുന്നൂസ് ട്രഷറർ – 203 482 9123

തോമസ് എം. ജോർജ് ചെയർമാൻ – 215 620 0323

സാബു സ്കറിയ – 267 980 7923

By: സന്തോഷ് ഏബ്രഹാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.