You are Here : Home / USA News

വിശ്വാസം ഗവൺമെന്റിനേക്കാൾ ശക്തം, എന്നാൽ ദൈവത്തേക്കാൾ ശക്തമായി മറ്റൊന്നില്ലെന്ന് ട്രംപ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 04, 2018 06:16 hrs UTC

വാഷിങ്ടൻ ഡിസി ∙ ‌ഗവൺമെന്റിനേക്കാള്‍ ശക്തിയേറിയതാണ് വിശ്വാസം എന്നാൽ ദൈവത്തേക്കാൾ ശക്തമായ മറ്റൊന്നില്ലെന്ന് ‍‍‍‍‌‍‍‍യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നാഷനൽ പ്രെയർ ദിനത്തിൽ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കവെയാണ് ട്രംപ് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. എല്ലാ വർഷവും‌ം‌‌‌ മെയ് ആദ്യ വ്യാഴാഴ്ചയാണ് നാഷനൽ പ്രെയർ ഡേയായി രാഷ്ട്രം ആചരിക്കുന്നത്. മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബറാക്ക് ഒബാമ എന്നിവരുടെ മാതൃക പിന്തുടർന്ന് മത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 200 പരം മതാചാര്യന്മാർ ചടങ്ങിൽ പങ്കെടുത്തു.

മുപ്പതുവർഷം മുമ്പ് റൊണാൾഡ് റീഗനാണ് മെയ് ആദ്യ വ്യാഴാഴ്ച നാഷനൽ പ്രെയർ ഡ യായി പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പിട്ടത്. അമേരിക്കൻ ജനത ദൈവത്തിലേക്ക് തിരിയണമെന്നും ദൈവത്തിൽ നാം ഐക്യം കണ്ടെത്തണ റീഗൻ രാഷ്ട്രത്തോട് അഭ്യർഥിച്ചു. അമേരിക്കയെ അനുഗ്രഹിക്കണമെന്ന് പ്രാർഥിക്കുന്നതിന് മാത്രമല്ല, മറിച്ച് ദൈവത്തെ അന്വേഷിക്കുന്നതിനും അമേരിക്കയുടെ ഐക്യം കാത്തു സൂക്ഷിക്കുവാൻ സഹായിക്കണമെന്ന് പ്രാർഥിക്കുന്നതിനുമുള്ള ദിവസമാണ് നാഷനൽ പ്രെയർ ഡേ എന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. വൈറ്റ് ഹൗസിൽ ദിവസവും‌ം പ്രാർഥന നടത്തുന്നതിനുള്ള  സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മൈക്ക് ഉറപ്പ് നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.