You are Here : Home / USA News

ഷിക്കാഗോയിൽ മൂന്നു ദിവസത്തിനുള്ളിൽ വെടിയേറ്റത് 40 പേർക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 04, 2018 06:10 hrs UTC

ഷിക്കാഗോ∙ ഏപ്രിൽ 30 മുതൽ 3 ദിവസത്തിനുള്ളിൽ ഷിക്കാഗോയിൽ നടന്നത് 40 വെടിവയ്പ് സംഭവങ്ങൾ. ഷിക്കാഗോയിലെ താപനില 80 ഡിഗ്രിയിലേക്ക് ഉയർന്നതിനെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങിയതോടെയാണ് വെടിവയ്പ് സംഭവങ്ങൾ വർധിച്ചത്. ഏപ്രിൽ 30 ന് നടന്ന വെടിവയ്പിൽ ഒൻപത് പേർക്കു പരുക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി ഷിക്കാഗോ പൊലീസ് അറിയിച്ചു.

മെയ് 1 രാത്രി മുതൽ പിറ്റേന്ന് രാവിലെ വരെയുള്ള പന്ത്രണ്ട് മണിക്കൂറിനുള്ളിൽ നാലു വയസുള്ള കുട്ടി ഉൾപ്പെടെ 12 പേർക്കാണ് വെടിയേറ്റത്. ബുധനാഴ്ച നാലു കൗമാര പ്രായക്കാരുൾപ്പെടെ 14 പേർക്ക് വെടിയേൽക്കുകയും ചെയ്തു. സ്കൂൾ ബസിൽ യാത്ര ചെയ്യുമ്പോഴാണ് നാലു പേർക്കു വെടിയേറ്റതെന്ന് ഷിക്കാഗോ പൊലീസ് സുപ്രണ്ട് എഡ്ഡി ജോൺസൻ അറിയിച്ചു.

അമേരിക്കയിലുടനീളം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഷിക്കാഗോയിലാണ് മറ്റു സിറ്റികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വെടിവയ്പ് സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. കർശന ഗൺ നിയമങ്ങൾ നിലവിൽ വരാതെ ഇതിനെ നിയന്ത്രിക്കാനാവില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.