You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം - മെയ് 13 ഞായറാഴ്ച

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, May 03, 2018 10:47 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ 2018- 2020 കാലയളവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മെയ് 13 ഞായറാഴ്ച വൈകീട്ട് 5:00 മണിക്ക് ന്യൂജെഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ (Edison Hotel, 1176 King George's Post Road, Edison, New Jersey 08837) വെച്ച് നടക്കും. തൃത്താല എം.എല്‍.എ. വി.ടി. ബല്‍‌റാം മുഖ്യാതിഥിയായി പങ്കെടുക്കും.

ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് രാജു പള്ളത്ത് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യാ പ്രസ് ക്ലബ്ബ് ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവരെ കൂടാതെ ന്യൂയോര്‍ക്ക് - ഫിലഡല്‍‌ഫിയ ചാപ്റ്റര്‍ പ്രതിനിധികളും ന്യൂയോര്‍ക്ക് - ന്യൂജെഴ്സി പ്രദേശങ്ങളിലെ സാമൂഹിക-സാംസ്‌കാരിക സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.

മുഖ്യാതിഥിയും പ്രസ് ക്ലബ് അംഗങ്ങളും സംഘടനാ നേതാക്കളും പൊതുജനങ്ങളും ഒന്നിച്ചുള്ള ഒരു സംവാദത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം നടക്കും. പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് (പ്രസിഡന്റ്) 732 429 9529, മൊയ്തീന്‍ പുത്തന്‍‌ചിറ (സെക്രട്ടറി) 518 894 1271, ബിനു തോമസ് (ട്രഷറര്‍) 516 322 3919, ജോര്‍ജ് തുമ്പയില്‍ (വൈസ് പ്രസിഡന്റ്) 973 943 6164, ഷിജോ പൗലോസ് (ജോ. സെക്രട്ടറി) 201 238 9654.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.