You are Here : Home / USA News

ഗാർലന്റ് സിറ്റിയിൽ പുകവലി നിരോധനം മെയ് 5 മുതൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 27, 2018 03:14 hrs UTC

ഗാർലന്റ് (ടെക്സസ്)∙ ഡാലസ് മെട്രോ പ്ലെക്സിലെ പ്രധാന നഗരങ്ങളിലൊന്നായ ഗാർലന്റിൽ മെയ് 5 മുതൽ കർശന പുകവലി നിരോധനം നിലവിൽ വരും.

സിറ്റി കൗൺസിൽ അംഗങ്ങൾ, ഹെൽത്ത് അസോസിയേഷൻ അംഗങ്ങൾ, അമേരിക്കൻ കാൻസർ സൊസൈറ്റി, റസ്റ്ററന്റ്, ക്ലബ് ഉടമസ്ഥർ എന്നിവരുമായി നടന്ന ചർച്ചയ്ക്കു ശേഷമാണ് പുകവലി നിരോധന ഓർഡിനൻസ് അംഗീകരിച്ചതെന്ന് മേയർ ഡഗ്‌ലസ് അത്തസ് പറഞ്ഞു.

റസ്റ്ററന്റ്സ്, പ്രൈവറ്റ് ക്ലബുകള്‍ എന്നിവിടങ്ങളിൽ പുകവലിക്കുന്നതിനുള്ള അനുവാദമാണ് മെയ് 5 മുതൽ നിരോധിക്കുന്നത്. ‍പാർക്ക്, ഗോൾഫ് കോഴ്സുകൾ, പബ്ലിക്ക് ഏരിയകൾ എന്നിവയിലും പുകവലി നിരോധിച്ചിട്ടുണ്ട്. സിറ്റിയിലെ പൂർണ്ണ പുകവലി നിരോധനത്തിൽ ടെക്സസ് സ്മോക്ക് ഫ്രീ കൊയലേഷൻ നിരാശ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.