You are Here : Home / USA News

ഫോമ: ജോസ് വടകരയ്ക്കും സിജിന്‍ പാലക്കലോടിക്കും നാഷണല്‍ കമ്മിറ്റിയിലേക്ക് ശുപാര്‍ശ

Text Size  

Story Dated: Thursday, April 26, 2018 12:25 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: ഫോമ വെസ്റ്റേണ്‍ റീജനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പോള്‍ ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കലിഫോര്‍ണിയായില്‍ നിന്നുള്ള സിജിന്‍ പാലക്കലോടിയേയും അരിസോണയില്‍ നിന്നുള്ള ജോസ് വടകരയെയും 2018 - 20 കാലഘട്ടത്തിലേയ്ക്കുള്ള നാഷണല്‍ കമ്മിറ്റിയിലേക്ക് ഐക്യകണ്‌ഠേന ശുപാര്‍ശ ചെയ്തു. യോഗത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ, ബേ മലയാളി സ്‌പോര്‍ട്‌സ് ക്ലബ്, കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടന്‍, കേരള അസോസിയേഷന്‍ ഓഫ് ലൊസാഞ്ചല്‍സ്, കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗാസ്, സാക്രമെന്റോ, റീജനല്‍ മലയാളി അസോസിയേഷന്‍, അരിസോണ മലയാളി അസോസിയേഷന്‍ തുടങ്ങിയ അംഗ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. സാക്രമെന്റോ റീജനല്‍ മലയാളി അസോസിയേഷന്‍ (സര്‍ഗം) ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ സിജില്‍ പാലക്കലോടി സിറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ അല്‍മായ സംഘടനയായ എസ്എംസിസിയുടെ നാഷണല്‍ പ്രസിഡന്റായും സാക്രമെന്റോ ഇന്ത്യന്‍ അസോസിയേഷന്‍ ബോര്‍ഡ് മെംബറായും പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ജോയിന്റ് ട്രഷറര്‍, ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് നവകേരള ആര്‍ട്‌സ് ക്ലബ് ജോയിന്റ് സെക്രട്ടറി ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ട്രസ്റ്റി, മലയാളി മനസ്സ് ന്യൂസ് പേപ്പര്‍ ചീഫ് എഡിറ്റര്‍, കൈരളി ടിവി യുഎസ്എ റിപ്പോര്‍ട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തന നിരതനായ സിജിന്‍ പാലക്കലോടി കലിഫോര്‍ണിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓഫിസറായി ജോലി ചെയ്യുന്നു. ഫോമ വെസ്റ്റേണ്‍ റീജനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റായ ഇദ്ദേഹം തികഞ്ഞ വാഗ്മിയും എഴുത്തുകാരനും കൂടിയാണ്. അരിസോണ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന ജോസ് വടകര പുരാതന കലാക്ഷേത്രമായ ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. യുകെയിലെ യോവില്‍ മലയാളി അസോസിയേഷന്റെ രൂപപ്പെടലിന് ക്രിയാത്മക പങ്കാളിത്തം വഹിക്കുകയും പിന്നീട് പ്രസ്തുത അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കലാലയ ജീവിതകാലഘട്ടത്തില്‍ AICUF എന്ന സംഘടനയുടെ എസ്ബി കോളേജ് പ്രസിഡന്റ് കോട്ടയം റീജനല്‍ പ്രസിഡന്റ്, നാഷനല്‍ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അരിസോണ ഇന്ത്യ അസോസിയേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചുവരുന്നു. 25 വര്‍ഷത്തിലുപരി സംഘടനാ പരിചയം ഇദ്ദേഹത്തിനുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.