You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പിക്‌നിക് ഏപ്രില്‍ 28 നു ശനിയാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, April 25, 2018 11:44 hrs UTC

ഹൂസ്റ്റണ്‍: ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷത്തെ പിക്‌നിക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. പ്രകൃതിരമണീയത നിറഞ്ഞു നില്‍ക്കുന്ന മിസോറി സിറ്റിയിലെ കിറ്റി ഹോളോ പാര്‍ക്കില്‍ ( Pavilion A, 9555, Highway 6 South, Missouri Ctiy, TX 77459) വച്ച് ഏപ്രില്‍ 28 നു ശനിയാഴ്ച രാവിലെ 9 മുതല്‍ 3 വരെയാണ് പിക്‌നിക് നടത്തപ്പെടുന്നത്. പ്രായഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കത്തക്ക വിധത്തില്‍ നിരവധി കലാ കായിക വിനോദ പരിപാടികള്‍ പിക്‌നിക്കിനെ വേറിട്ടതാക്കും. ചിരിക്കാനും ചിന്തിക്കാനും ഗൃഹാതുര സ്മരണകള്‍ അയവിറക്കുന്നതിനും ഉള്ള നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. തിരുവല്ലയില്‍ നിന്നും സമീപ സമീപ പ്രദേശങ്ങളായ കോഴഞ്ചേരി, കുമ്പനാട്, റാന്നി, മല്ലപ്പള്ളി, ചങ്ങനാശേരി,കോട്ടയം, കുട്ടനാട്, എടത്വ, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ഏരിയയില്‍ എത്തി താമസമാക്കിയിരിക്കുന്ന എല്ലാവരെയും ഈ പിക്‌നിക്കില്‍ പങ്കെടുക്കാന്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സംഘടനയില്‍ അംഗങ്ങളാകാന്‍ താല്പര്യം ഉള്ളവര്‍ ഭാരവാഹികളെ ബന്ധപ്പെടണമെന്നും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

തോമസ് ഐപ് 7137793300

ഉമ്മന്‍ തോമസ് 2814675642

എം.ടി. മത്തായി 7138166947

ഈശോ ജേക്കബ് 8327717646

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.