You are Here : Home / USA News

മിഷൻസ് ഇന്ത്യ 15–ാം വാർഷിക കൺവെൻഷൻ ഡാലസിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 21, 2018 01:59 hrs UTC

ഡാലസ് ∙ മിഷൻസ് ഇന്ത്യ ഇന്റർ നാഷണൽ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ 15–ാം വാർഷിക കൺവൻഷൻ മേയ് 11 മുതൽ 13 വരെ വൈകിട്ട് 6.30 മുതൽ 9 വരെ മർത്തോമാ ചർച്ച് ഓഫ് ഡാലസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തിൽ നടത്തുന്നു.

മിഷൻ ഇന്ത്യ സ്ഥാപകനും ജനറൽ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോർജ് ചെറിയാനാണു കൺവൻഷനിൽ ദൈവവചനം പ്രഘോഷിക്കുന്നത്. വാർഷിക കൺവെൻഷന്റെ ഉദ്ഘാടനം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡാലസ് വികാരി ഫാ. ജോൺ കുന്നത്തുശ്ശേരിയിൽ നിർവ്വഹിക്കും.

മേയ് 7 ന് വൈകിട്ട് 6.30 മുതൽ 8.30 വരേയും, 8, 9 തീയതികളിൽ രാവിലെ 9.30 മുതൽ 11.30 വരേയും ബൈബിൾ ക്ലാസുകൾ ഉണ്ടായിരിക്കും.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ. ഫാ. ഫിലിപ്പ്, പി. വി. ജോൺ, ജോൺ മാത്യു, ജോർജ് വർഗീസ്, ഡോ. ചെറിയാൻ സാമുവേൽ, സമൺ ജോൺ എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നു. കൺവെൻഷനിൽ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.