You are Here : Home / USA News

ഗീതാ ഗോപിനാഥിന് അമേരിക്കൻ അക്കാദമി ഓഫ് ആർട്ട് ആന്റ് സയൻസിൽ അംഗത്വം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 21, 2018 01:55 hrs UTC

വാഷിങ്ടൻ:അമേരിക്കൻ അക്കാദമി ഓഫ് ആർട്ട്സ് ആന്റ് സയൻസ് ഏപ്രിൽ 18 ന് പ്രഖ്യാപിച്ച അംഗത്വ ലിസ്റ്റിൽ ഗീതാ ഗോപിനാഥ് ഉൾപ്പെടെ മൂന്നിന്ത്യക്കാർ സ്ഥാനം നേടി.

ആഗോളാടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 213 പെരെയാണ് 238–ാമത് വാർഷിക ക്ലാസ് ഓഫ് മെംബേഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 177 പേർ അമേരിക്കയിൽ നിന്നും 36 പേർ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്.

ഗീതാ ഗോപിനാഥിന് പുറമെ പരാഗ് എ. പഥക്ക്, ഗുരീന്ദർ എസ്. സോഹി എന്നിവരാണ് ഇന്ത്യൻ അമേരിക്കൻ വംശജരായി തിരഞ്ഞെടുക്കപ്പെട്ടവർ.

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ധനശാസ്ത്രത്തിൽ ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഗീതാ ഗോപിനാഥ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് എക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയത്.

ഇന്ത്യൻ ഫിനാൻസ് മിനിസ്ട്രി G-20 മാസ്റ്റേഴ്സ് അഡ് വൈസറി ഗ്രൂപ്പ് മെംബറായും വേൾഡ് എക്കണോമിക് ഫോറം യങ്ങ് ഗ്ലോബൽ ലീഡറായും പ്രവർത്തിച്ചിട്ടുള്ള ഗീതാ ഐഎംഎഫിന്റെ 45 വയസ്സിനു താഴെ തിരഞ്ഞെടുക്കപ്പെട്ട 25 സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു. കേരള ചീഫ് മിനിസ്റ്റർ എക്കണോമിക് ഉപദേശകയും ആയിരുന്നു. കേംബ്രിഡ്ജിൽ ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ പുതിയ മെംബർമാർ ഔദ്യോഗികമായി ചുമതയേൽക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.