You are Here : Home / USA News

ചൈനീസ് റസ്‌റ്റോറന്റില്‍ രണ്ട് ഷെറിഫ് ഡപ്യൂട്ടികള്‍ വെടിയേറ്റ് മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 20, 2018 07:19 hrs UTC

ട്രന്റന്‍ (ഫ്‌ളോറിഡ): ചൈനീസ് റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രണ്ട് ഷെറിഫ് ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു.ഏപ്രില്‍ 19 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ഗില്‍ ക്രൈസ്റ്റ് കൗണ്ടിയിലെ ഷെറിഫ്മാരായ സെര്‍ജന്റ് നോയല്‍ രമിറസ് (29), ടെയ്‌ലര്‍ ലിഡ്‌സെ (25) എന്നിവരാണ് മരിച്ചതെന്ന് കൗണ്ടി ഷെറിഫ് ബോബി ഷൂല്‍ട്ട്‌സ് വൈകിട്ട് മാധ്യമങ്ങളെ അറിയിച്ചു.
 
വെടിവെച്ചിരുന്ന പറയപ്പെടുന്ന പ്രതിയെ മറ്റ് പോലീസുകാര്‍ വെടിവെച്ചു കൊന്നു. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ വൈകിയത് പല അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കിയെങ്കിലും അധികം താമസിയാതെ ജോണ്‍ ഹബര്‍ട്ട് ഹൈനോട്ട് (59) ആണ് വെടിവെച്ചതെന്ന് പോലീസ് വെളിപ്പെടുത്തി.
 
മരിച്ച പോലീസുകാരുമായി ഒരു മല്‍പിടുത്തം നടന്നതായി കാണുന്നില്ലെന്നും പോലീസ് പറഞ്ഞു. മരിച്ച ഡെപ്യൂട്ടി ഷെറിഫ് റമിറസിന് കൗണ്ടിയില്‍ ഏഴ് വര്‍ഷവും, ലിന്‍ഡ്‌സെക്ക് മൂന്ന് വര്‍ഷവും സര്‍വ്വീസുണ്ട്. റമിറസിന് ഭ്ര്യയും രണ്ട് മക്കളുമുണ്ട്. ലിന്‍ഡാസെ അവിവാഹിതനാണ്.
 
ഫ്‌ളോറിഡാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൊ എന്‍ഫോഴ്‌സ്‌മെന്റ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.