You are Here : Home / USA News

അമേരിക്കന്‍ ടാലന്റ് സെര്‍ച്ച് ഗ്രാന്റ് ഫിനാലേ- ജി. വേണുഗോപാല്‍ മുഖ്യാതിഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 19, 2018 08:36 hrs UTC

അമേരിക്കന്‍ ടാലന്റ് സ്റ്റാറിന്റെ ഗ്രാന്റ് ഫിനാലെ ഏപ്രില്‍ 28-നു ശനിയാഴ്ച വൈകുന്നേരം 6.30-മുതല്‍ ടാമ്പായിലെ ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കും. അതേ ചടങ്ങില്‍ വച്ചു സംഗീതലോകത്ത് 35 വര്‍ഷം പൂര്‍ത്തിയാക്കിയ കേരളത്തിന്റെ അഭിമാനം ജി. വേണുഗോപാലിന് അദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമായി അവാര്‍ഡ് നല്‍കി ആദരിക്കും.

അമേരിക്കയിലുടനീളമുള്ള ഇന്ത്യക്കാരായ മത്സരാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ടീമുകളാണ് ഏപ്രില്‍ 15-ന് ഓര്‍ലാന്റോയില്‍ നടന്ന സെമി ഫൈനലില്‍ മാറ്റുരച്ചത്. ഇതില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 12 ടീമുകളാണ് ഏപ്രില്‍ 28-നു ടാമ്പായില്‍ ഏറ്റുമുട്ടുന്നത്.

വിവിധതരം കലാരൂപങ്ങളാണ് ഓരോ ടീമും അവതരിപ്പിക്കുന്നത്. ഒന്നാംസ്ഥാനം നേടുന്ന ടീമിനു ട്രോഫിയും 2001 ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാംസ്ഥാനത്തിന് ട്രോഫിയോടൊപ്പം 1001 ഡോളറാണ് ലഭിക്കുന്നത്.

പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍, ന്യൂജഴ്‌സി കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ് ഉടമയും പ്രധാന ഗുരുവുമായ ബീനാ മേനോന്‍, സംഗീതജ്ഞനും വാദ്യോപകരണ വിദഗ്ധനുമായ നന്ദു മൂലൈ തുടങ്ങിയവരാണ് വിധിനിര്‍ണ്ണയിക്കുന്നത്. ഓരോ പരിപാടിക്കുശേഷവും വിധികര്‍ത്താക്കള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഫ്‌ളോറിഡയിലെ പല ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നുണ്ട്. മത്സരങ്ങളുടെ വിധിനിര്‍ണ്ണയത്തിനുശേഷം വേണുഗോപാലും, ഗീതു വേണുഗോപാലും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ ചെലവുകള്‍ മാത്രം ലഭിക്കുവാന്‍ വേണ്ടിയുള്ള ടിക്കറ്റ് നിരക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 10, 25, 50 ഡോളര്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

എല്ലാ കലാസ്‌നേഹികളേയും പരിപാടിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. സൃഷ്ടി ഫൗണ്ടേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുമായി സഹകിരിച്ചാണ് പരിപാടി നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍നമ്പര്‍ 407 619 0375, 407 929 7326, 407 509 9952, 813 334 0123.

Venue: Knanaya Community Center, 2620 Washington Rd, Valrico, FL 33594

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.