You are Here : Home / USA News

ജോസ് കണിയാലിയുടെ പിതാവ് ചാക്കോ കണിയാലിൽ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 18, 2018 12:52 hrs UTC

ഷിക്കാഗോ∙ റിട്ട. കെഎസ്ആർടിസി. സൂപ്രണ്ടും (കോട്ടയം), ക്നാനായ കത്തോലിക്കാ കോൺഗ്രസ് ജോയിന്റ് സെക്രട്ടറിയും, വർക്കിങ് കമ്മിറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലിൽ (85) ഏപ്രിൽ 17 ന് ഷിക്കാഗോയിൽ നിര്യാതനായി. ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി, ഷിക്കാഗോ മലയാളി അസോസിയേഷൻ എന്നിവയുടെ മുൻ പ്രസിഡന്റും , കേരളാ എക്സ്പ്രസ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലിയുടെ പിതാവാണ്. ഓൾ കേരള കത്തോലിക്കാ കോൺഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെഎസ്ആർടിസി. സ്റ്റാഫ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ പരേതയായ സി.ജെ. അന്നമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതിൽ കുടുംബാംഗമാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി ജിമ്മി കണിയാലി, വിനി മാത്തുക്കുട്ടി പൂതക്കാട്ട് (ഡാലസ്) എന്നിവരാണു മറ്റു മക്കൾ. മരുമക്കൾ: മാത്തുക്കുട്ടി പൂതക്കാട്ട്, ലൂസി നരിച്ചിറയിൽ, ലിൻസി കല്ലാറ്റ്. ഏഴു കൊച്ചുമക്കളുണ്ട്.

സഹോദരങ്ങൾ: മേരി, കണിയാലിൽ ഫിലിപ്പ്, തോമസ്, ജോൺ, പരേതനായ പോൾ, ലൂക്കോസ്. ഏപ്രിൽ 19 ന് (വ്യാഴം) വൈകിട്ട് 7 മണിക്ക് മേവുഡ് സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ മെമ്മോറിയൽ മാസ്. ഏപ്രിൽ 21 ന് (ശനി) രാവിലെ 8 മണിമുതൽ 9 മണിവരെ മേവുഡ് സേക്രട്ട് ഹാർട്ട് ക്നാനായ പള്ളിയിൽ പൊതുദർശനം. 9.30ന് ദിവ്യബലിക്ക് ശേഷം ഹിൽസൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.