You are Here : Home / USA News

ടെന്നിസ്സി മാംസ സംസ്ക്കരണ ശാലയിൽ റെയ്ഡ് ; 97 പേർ അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 07, 2018 12:31 hrs UTC

ടെന്നിസ്സി: ടെന്നിസ്സിയിലെ മീറ്റ് പാർക്കിങ്ങ് പ്ലാന്റിൽ ഇമ്മിഗ്രേഷൻ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 86 അനധികൃത കുടിയേറ്റ ക്കാർ ഉൾപ്പെടെ 97 പേരെ അറസ്റ്റു ചെയ്തു.

പത്തുപേർ ഫെഡറൽ ക്രിമിനൽ കുറ്റവാളികളും ഒരാൾ സംസ്ഥാന കുറ്റവാളിയുമാണെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും മെക്സിക്കോയിൽ നിന്നുള്ളവരാണ്. ഏപ്രിൽ 6 വെള്ളിയാഴ്ചയിലെ അറസ്റ്റ് ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണത്തിൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്ത ശേഷം നടത്തുന്ന ഏറ്റവും വലിയതാണെന്നും ഇവർ പറഞ്ഞു.

വ്യാപാര കേന്ദ്രങ്ങളും വ്യവസായ ശാലകളും തുടരെതുടരെ പരിശോധിച്ചു അനധികൃത കുടിയേറ്റ ജീവനക്കാരെ കണ്ടെത്തി പിടികൂടുന്നതിനും ഇവർക്ക് തൊഴിൽ നൽകുന്നവർക്ക് കനത്ത ശിക്ഷ നൽകുന്നതിനും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളതായി ഇമ്മിഗ്രേഷൻ അധികൃതർ വെളിപ്പെടുത്തി. നഗരങ്ങളിൽ നിന്നും അകലെ ഗ്രാമ പ്രദേശങ്ങളിലെ തൊഴിലാളികൾ ഇമ്മിഗ്രേഷൻ അധികൃതരുടെ പരിശോധന പേടിച്ചു പുറത്തിറങ്ങാൻ പോലും ഭയക്കുന്നതായി ടെന്നിസ്സി ഇമ്മിഗ്രന്റ് ആന്റ് റഫ്യൂജി റൈറ്റ്സ് കൊയലേഷൻ കൊ. എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫിനി പറഞ്ഞു.

ട്രംപ് അധികാരമേറ്റ ശേഷം അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് 40%വും ഡിപ്പോർട്ടേഷൻ 34 %വും വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിലാളികളെ ലീഗൽ സ്റ്റാറ്റസ് കണ്ടെത്തുന്നതിന് തൊഴിൽ ദായകർ E-verity system ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.