You are Here : Home / USA News

ഇന്ത്യൻ കുടിയേറ്റക്കാരുടെ പ്രകടനം വാഷിങ്ടനിൽ ഏപ്രിൽ 15 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 07, 2018 12:30 hrs UTC

വാഷിങ്ടൻ ഡിസി: നിയമപരമായി ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യൻ വംശജരുടെ വമ്പിച്ച റാലി ഏപ്രിൽ 15 ന് വാഷിങ്ടൻ ഡിസിയിൽ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളിൽ അനുകൂല തീരുമാനമെടുക്കുന്നതിന് വൈറ്റ് ഹൗസ്, ലോ മേക്കേഴ്സ് എന്നിവരുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നതിനാണ് റിപ്പബ്ലിക്കൻ ഹിന്ദു കൊയലേഷന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുന്നത്.

‌അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കു ഇന്ത്യൻ വംശജർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്താണെന്നറിയില്ല. ഇവരെ ബോധവൽ ക്കരിക്കുക എന്നതുകൂടെ റാലിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഉയർന്ന യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം സ്വാഗതാർഹമാണെന്ന് സംഘാടകർ പറയുന്നു. നിയമാനുസൃതം ഇവിടെ വരുന്നതിനും താമസിക്കുന്നതിനും ഇവിടെയുള്ള നിയമങ്ങൾ അനുസരിക്കുന്നതിനും അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഏപ്രിൽ 15ന് നടക്കുന്ന യുഎസ് സെനറ്റർ റാൻഡ് പോൾ (യുഎസ് സെനറ്റർ), വിക്രം ആദിത്യകുമാർ ചെയർമാൻ (ആർഎച്ച്സി), മാനസ്വി കുമാർ (വൈസ് ചെയർ), കൃഷ്ണ ബൻസാൽ (പോളിസി ഡയറക്ടർ) തുടങ്ങി നിരവധി പേർ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.

യുഎസിലെ പ്രധാന നാഷണൽ മീഡിയകൾ പങ്കെടുക്കുന്ന പരിപാടി വൻ വിജയമാക്കുന്നതിന് എല്ലാ ഇന്ത്യൻ വംശജരും വന്നു സംബന്ധിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. എല്ലാ ഇന്ത്യൻ ഓർഗനൈസേഷനുകളുടേയും പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : www.nhcusa.org, rhcusa.org

പി. പി. ചെറിയാൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.