You are Here : Home / USA News

മാര്‍ക്ക് സെമിനാര്‍ ഏപ്രില്‍ 14-ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, April 07, 2018 12:24 hrs UTC

ഷിക്കാഗോ∙ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പ്രഥമ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ 14-നു ശനിയാഴ്ച. ഡസ്‌പ്ലെയിന്‍സിലെ 100 നോര്‍ത്ത് റിവര്‍ റോഡിലുള്ള പ്രസ്സന്‍സ് ഹോളിഫാമിലി മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയമാണ് സെമിനാറിനു വേദിയാകുന്നത്.

റെസ്പിരേറ്ററി കെയറിലെ ആധുനിക പ്രവണതകളേയും, പ്രഫഷനോടുള്ള പുതിയ സമീപനങ്ങളേയും ആസ്പദമാക്കി ഷിജി അലക്‌സ്, ഡോ. വില്യം സാന്‍ഡേഴ്‌സ്, ക്രിസ്റ്റീന്‍ പ്രീസ്റ്റാ, അലി ചൗമണ്‍, ഗാഡുലോപ്പ് ലോപ്പസ് എന്നിവര്‍ അടങ്ങുന്ന സമര്‍ത്ഥരും വിദഗ്ധരുമായ പ്രഭാഷകരാണ് സെമിനാറില്‍ ക്ലാസുകള്‍ നയിക്കുന്നത്. റെസ്പിരേറ്ററി പ്രൊഫഷണലുകളുടെ ലൈസന്‍സ് പുതുക്കുന്നതിനാവശ്യമായ 6 സിഇയു ഈ സെമിനാറില്‍ പങ്കെടുക്കുക വഴി ലഭിക്കുന്നതാണ്.

രാവിലെ 7.30-ന് റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കൃത്യം 8-ന് ആരംഭിക്കുന്ന ക്ലാസുകള്‍ ഉച്ചയ്ക്ക് 2ന് അവസാനിക്കും. സെമിനാറിലേക്ക് നേരിട്ട് റജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി www.marcillinois.org എന്ന വെബ്‌സൈറ്റുവഴി അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെമിനാറില്‍ സംബന്ധിക്കുന്നതിന് ഫീസ് മാര്‍ക്ക് അംഗങ്ങള്‍ക്ക് 10 ഡോളറും, അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ് നിശ്ചിയിച്ചിരിക്കുന്നത്. പ്രഭാത ഭക്ഷണവും, ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലിനു പിന്‍ഭാഗത്തുള്ള എംപ്ലോയീസ് പാര്‍ക്കിങ് ലോട്ടില്‍ സൗജന്യ പാര്‍ക്കിങ് ലഭ്യമാണ്.

മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ വേണ്ടത്ര പ്രചാരണം നല്‍കി ഈ സംരംഭം വിജയിപ്പിക്കണമെന്ന് മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് യേശുദാസ് ജോര്‍ജ് പ്രത്യേകം താത്പര്യപ്പെടുന്നു. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.