You are Here : Home / USA News

വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമാ വാര്‍ഷിക കണ്‍വെന്‍ഷനും ഇടവക ദിനവും 10 മുതല്‍ 13 വരെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 04, 2013 09:38 hrs UTC

റിച്ച്‌മോണ്ട്‌, വിര്‍ജീനിയ: സ്റ്റെര്‍ലിംഗില്‍ സ്ഥിതിചെയ്യുന്ന ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 10,11,12 തീയതികളില്‍ വൈകിട്ട്‌ 7 മണി മുതല്‍ 9 മണി വരേയും, ഒക്‌ടോബര്‍ 13-ന്‌ ഞായറാഴ്‌ച വൈകുന്നേരം 3 മുതല്‍ 5 മണി വരേയും നടത്തപ്പെടും. ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ തീം AWAKE & ARISE എന്നതായിരിക്കുമെന്ന്‌ ഇടവക മിഷന്‍ സെക്രട്ടറി ടോണി മാത്യു അറിയിച്ചു. കണ്‍വെന്‍ഷന്‍ പ്രഭാഷകനും വേദ പണ്‌ഡിതനുമായ റവ വിനയ്‌ രാജ്‌ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ഷിക്കാഗോ ലൂഥറന്‍ സെമിനാരിയില്‍ ഡോക്‌ടറേറ്റ്‌ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന വിനയ്‌ രാജ്‌ അച്ചന്‍ നല്‍കുന്ന വചന ശുശ്രൂഷ ഏവര്‍ക്കും അനുഗ്രഹീതമായ ഒരു അനുഭവമായിത്തീരുമെന്ന്‌ വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ ജെയ്‌സണ്‍ തോമസ്‌ പ്രത്യാശ പ്രകടിപ്പിച്ചു.

 

കണ്‍വെന്‍ഷനോടൊപ്പം "Get Connected: Christian Parenting എന്ന വിഷയത്തെ ആസ്‌പദമാക്കി മാതാപിതാക്കള്‍ക്കുവേണ്ടി വര്‍ക്ക്‌ഷോപ്പ്‌ ഒക്‌ടോബര്‍ 12-ന്‌ ശനിയാഴ്‌ച 10 മണി മുതല്‍ 12 മണിവരെ ജോസഫ്‌ ഏബ്രഹാമിന്റെ നേതൃത്വത്തിലും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി God, You and I: Youth and children എന്ന വിഷയത്തെ ആസ്‌പദമാക്കി വര്‍ക്ക്‌ ഷോപ്പ്‌ റവ ജെയ്‌സണ്‍ തോമസും, ഡോ. ഷെറിന്‍ തോമസും ചേര്‍ന്ന്‌ ഒരുക്കുന്നു. കണ്‍വെന്‍ഷന്‍ സമാപന യോഗത്തെ തുടര്‍ന്ന്‌ 2013 ഇടവക ദിനം കൊണ്ടാടുമെന്ന്‌ ഇടവക സെക്രട്ടറി ആശിഷ്‌ ജോയി അറിയിച്ചു. തദവസരത്തില്‍ റവ വിനയരാജ്‌ അച്ചന്‍ മുഖ്യാതിഥിയും, ഇടവക വികാരി റവ ജെയ്‌സണ്‍ തോമസ്‌ അധ്യക്ഷതയും വഹിക്കും. കൂടതല്‍ വിവരങ്ങള്‍ക്ക്‌: www.Immanuelmarthoma.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.