You are Here : Home / USA News

ശ്രീമദ്‌ സച്ചിതാനന്ദ സ്വാമികള്‍ സെപ്‌റ്റംബര്‍ ഏഴിന്‌ ഷിക്കാഗോ സന്ദര്‍ശിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 21, 2013 07:03 hrs EDT

ഷിക്കാഗോ: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ സന്യാസ ശ്രേഷ്‌ഠനും ചാലക്കുടി ഗായത്രി ആശ്രമത്തിലെ മുഖ്യാചാര്യനുമായ ശ്രീമദ്‌ സച്ചിതാനന്ദ സ്വാമികള്‍ സെപ്‌റ്റംബര്‍ ഏഴിന്‌ ഷിക്കാഗോ സന്ദര്‍ശിക്കുന്നു. ഷിക്കാഗോയിലെ ഏക സമ്പൂര്‍ണ്ണ മലയാളി ഹിന്ദു സംഘടനയായ ഗീതാമണ്‌ഡലത്തിന്റെ ക്ഷണം സ്വീകരിച്ചാണ്‌ സ്വാമികള്‍ സന്ദര്‍ശനം നടത്തുന്നത്‌. മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ വൈകിട്ട്‌ 6.30-ന്‌ പരിപാടികള്‍ ആരംഭിക്കും. മികച്ച വാഗ്‌മിയും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമായ സ്വാമി, ആധുനിക കാലഘട്ടത്തില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ മനുഷ്യ മനസുകളിലേക്ക്‌ എത്തിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സന്യാസ വര്യനാണ്‌. `വിദ്യകൊണ്ട്‌ പ്രബുദ്ധരാകുക, സംഘടനകൊണ്ട്‌ ശക്തരാകുക' എന്ന്‌ ഉദ്‌ബോധിപ്പിച്ച്‌ ശ്രീനാരായണ ഗുരുവിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന സ്വാമിജിയുടെ പ്രബോധനങ്ങള്‍ വളരെയധികം സമകാലിക പ്രസക്തിയുള്ളതായി കണക്കാക്കപ്പെടുന്നു. സമൂഹാര്‍ച്ചനയിലൂടെ പ്രശസ്‌തനായ സ്വാമിജിയുടെ സത്‌സംഗത്തിനായി ഷിക്കാഗോയിലെ ഹിന്ദുമത വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ശ്രീ ജയ്‌ചന്ദ്രന്‍ അറിയിച്ചു. Place: Country Inns & Suites,2200 S. Elmhurst Road,MT. Prospect, IL- 60056. Time : 6.30 P.M to 8.30 P.M

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.