You are Here : Home / USA News

മിലന്‍ സംഘടിപ്പിക്കുന്ന `കവിയും കവിതയും' ഓഗസ്റ്റ്‌ 30-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 21, 2013 06:58 hrs EDT

മിഷിഗണ്‍ മലയാളി അസോസിയേഷന്‍ (മിലന്‍) മലയാളികളുടെ പ്രിയപ്പെട്ട കവി പ്രൊഫ. വി. മധുസൂദനന്‍ നായരുടെ സാന്നിധ്യത്തില്‍ `കവിയും കവിതയും' എന്ന പേരില്‍ കാവ്യസന്ധ്യ ഒരുക്കുന്നു. ഓഗസ്റ്റ്‌ 30-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാര്‍മിംഗ്‌ടണ്‍ ഹില്ലിലുള്ള കലാക്ഷേത്രയില്‍ നടക്കുന്ന പരിപാടിയില്‍ ആധുനിക മലയാള സാഹിത്യത്തേയും, കാവ്യ സൃഷ്‌ടികളേയും സംബന്ധിച്ച്‌ മധുസൂദനന്‍ നായര്‍ സംസാരിക്കുന്നതും മലയാള കാവ്യശാഖയില്‍ ചിരപ്രതിഷ്‌ഠ നേടയ തന്റെ ഏതാനും കവിതകള്‍ പാരായണം ചെയ്യുന്നതുമാണ്‌. ഹൃദ്യമായ ആലാപനത്തിലൂടെ ആസ്വാദ്യമായി മാറിയ കവിതകളെക്കുറിച്ച്‌ മിലന്‍ സംഘടിപ്പിക്കുന്ന തുടര്‍ ചര്‍ച്ചാ സമ്മേളനത്തില്‍ പ്രസിഡന്റ്‌ തോമസ്‌ കര്‍ത്തനാള്‍ അധ്യക്ഷതവഹിക്കുന്നതുമാണ്‌. എല്ലാ ഭാഷാ സ്‌നേഹികളുടേയും സന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായി കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More