You are Here : Home / USA News

മാര്‍ ക്രിസോസ്റ്റം ഒരു സഭയുടെ മാത്രം ബിഷപ്പല്ല: മാര്‍ കൂറിലോസ്

Text Size  

Story Dated: Friday, August 16, 2013 12:24 hrs UTC

ഷാജി രാമപുരം

 

ഡാലസ് : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്താ ഇന്ന് ഒരു സഭയുടെ മാത്രം ബിഷപ്പല്ലാ മറിച്ച് സകല ജാതി മതസ്ഥരുടെയും ബിഷപ്പായി മാറി എന്ന് മലങ്കര യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവറുഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്താ ഡാലസില്‍ റമഡാ ഹോട്ടലില്‍ തിരുവല്ലാ അസോസിയേഷന്‍ റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസ്താവിച്ചു. ജന്മനാ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ അനാഥരായിത്തീരുന്ന അവസ്ഥയാണ് ഇന്നുള്ളത്. മദ്ധ്യകേരളത്തില്‍ ഇത്തരം ആളുകളുടെ പുനരധിവാസത്തിനുവേണ്ടി ഒരു സ്ഥാപനം ഉണ്ടാവുകയെന്നത് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പിലാത്തായുടെ ഒരു സ്വപ്നമാണ്. തിരുവല്ലാ വൈ.എം.സി.എ. അഭിവന്ദ്യ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി കവിയൂര്‍ കണിയാംപറായില്‍ വാങ്ങിയ 1.5 ഏക്കര്‍ സ്ഥലത്ത് "മാര്‍ ക്രിസോസ്റ്റം സ്വപ്നപദ്ധതി "എന്ന നാമകരണത്തില്‍ പണിയപ്പെടാന്‍ തീരുമാനിച്ച പുനരധിവാസ കേന്ദ്രത്തിന്റെ ധനശേഖരണാര്‍ത്ഥം ഡാലസിലെ മലയാളി സമൂഹത്തെ സന്ദര്‍ശിക്കുവാനായി എത്തിയതാണ് അഭിവന്ദ്യ കുറിലോസ് മെത്രാപ്പോലീത്തായും, തിരുവല്ലാ വൈ.എം.സി.എ. സെക്രട്ടറി ജോമി ജോണും മാര്‍ ക്രിസോസ്റ്റം സ്വപ്നപദ്ധതിക്കായി ഡാലസിലെ മലയാളീ സമൂഹത്തിനുവേണ്ടി തിരുവല്ലാ അസോസിയേഷനെ പ്രതിനിധീകരിച്ച് ട്രഷറാര്‍ മാത്യൂ ശാമുവേല്‍ ആദ്യ ചെക്ക് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് തുടക്കം കുറിച്ചു. സമ്മേളനത്തിന് സെക്രട്ടറി ബിജു വര്‍ഗ്ഗീസ്, സോണി ജെയ്ക്കബ്, സുനുമാത്യൂ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വര്‍ഗ്ഗീസ് ചാമത്തില്‍, ജോസ് മാരേട്ട്, സുജന്‍ കാക്കനാട്ട്, ജോണ്‍ ഷെറി, ജോസഫ് എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.