ബ്രാംപ്ടണ്‍. കേരളത്തിനു വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ ജല മാമാങ്കമായ കനേഡിയന്‍ നെഹ്റുട്രോഫി വള്ളംകളി കാനഡയിലെ ബ്രാംപ്ടനിലെ അതിമനോഹരമായ പ്രഫസേഴ്സ് ലെയിക്കില്‍ നടന്നു. വിവിധ രാജ്യക്കാരായ ആയിരങ്ങളുടെ ആവേശത്തിരകളില്‍ വള്ളംകളി അവിസ്മരണീയമായി. കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വള്ളംകളി പ്രതിസന്ധികളെ അവഗണിച്ചു വലിയ ജന സാന്നിധ്യം കൊണ്ടും സംഘടനാ സംവിധാനം കൊണ്ടും പ്രവാസി മലയാളി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഫൊക്കാനയുടെ പിന്തുണയോടെയാണ് ഈ വര്‍ഷം വള്ളംകളി നടത്തപ്പെട്ടത്. കാനഡയിലെ മലയാളികളെ കൂടാതെ വിവിധ രാജ്യക്കാരായ നിരവധി സ്ഥലവാസികളും ബ്രാംപ്ടന്‍ ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ഈ മലയാളി മഹാ മാമാങ്കം കാണുവാന്‍ രാവിലെ തന്നെ എത്തി ചേര്‍ന്നൂ.
ആറാമത് കനേഡിയന്‍ നെഹ്റുട്രോഫിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത മലയാള സിനിമാ സംവിധായകന് കെ. മധു നിര്‍വ്വഹിച്ചു, സ്വതന്ത്ര ദേശീയ ഗാനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്യ്രദി നാഘോഷത്തിനായുള്ള പതാക ഉയര്‍ത്തല്‍ സമാജം പ്രസിഡന്റ് കുര്യന് പ്രക്കാനം നിര്‍വഹിച്ചു. തുടര്‍ന്ന് ഫൊക്കാനയുടെ പ്രസിഡന്റ്് ജോണ്‍ പി. ജോണ്‍, കനേഡിയന്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ബോബി സേവ്യര്‍, ഓര്‍മ്മയുടെ പ്രസിഡന്റ്് ലിജോ ചാക്കോ ടൊറെന്റോ മലയാളി സമാജം വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, ശ്രീനാരായണ അസോസിയേഷന് പ്രസിഡന്റ് ശ്രീ ഉദയന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ സ്വാഗതവും ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന വാശിയേറിയ വള്ളംകളി മത്സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ശക്തമായ മത്സരം കാണികള്‍ക്ക് ആവേശവും ആകാംക്ഷയും പകരുന്നതായിരുന്നു. ആവേശോജ്ജലമായ മത്സരത്തില്‍ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചു കാനഡയിലെ കയ്യാനില്‍ ബോട്ട് ക്ലബ് ജല ചക്രവര്‍ത്തി മാറായി കനേഡിയന്‍ നെഹ്റു ട്രോഫിയില്‍ മുത്തമിട്ടു. ജലരാജാക്കന്മാരായ മാസ് കാനഡാ ഈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി.
ഒന്നാ സ്ഥാനം നേടിയ കയ്യാനില്‍ ടീമിന് കനേഡിയന്‍ നെഹ്റു എവ റോളിംഗ് ട്രോഫിയും കാനഡയിലെ പ്രമുഖ വ്യവസായിയായ മനോജ് കരാത്ത സ്പോണ്സര് ചെയ്ത ആയിരം ഡോളറും സമാജം പ്രസിഡന്റ് കുര്യന് പ്രക്കാനം നüല്കി. ഈ വള്ളംകളി ഒരു ചരിത്ര വിജയം ആക്കിയ എല്ലാവര്ക്കും സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ നന്ദി രേഖപ്പെടുത്തി. സ്പോണ്സര് ചെയ്തു സാമ്പത്തികമായി ഈ പരിപാടിയെ വിജയിപ്പിച്ച മുഖ്യ സ്പോണ്സര് ആയിരുന്ന മനോജ് കരാത്തായിക്കും മറ്റെല്ലാ സ്പോണ്‍സര്‍മാര്‍ക്കും സമാജം ട്രഷറര്‍ തോമസ് വര്‍ഗീസ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഈ വര്‍ഷം സമാജം പ്രഖ്യാപിച്ച കര്‍ഷകശ്രീ അവാര്‍ഡിന് ഷിബു ഡാനിയേല്‍ അര്‍ഹനായി.
ബിജു തയ്യില്‍ ചിറ, ക്രിസ്റ്റോ, സണ്ണി കുന്നംപിള്ളില്‍ വാസുദേവ് മാധവന് തുടങ്ങിയവര്‍ വള്ളംകളി മത്സരങ്ങള്‍ നിയന്തിച്ചു. വള്ളംകളി പ്രമാണിച്ച് സമാജം നടത്തിയ ഫുഡ് ഫെസ്റ്റിവല്‍ മലയാളി തനിമയാര്‍ന്ന രുചിയേറിയ വിഭവങ്ങള്‍ ലഭ്യമായിരുന്നു. ഉണ്ണി കൃഷ്ണന്, സെന്‍ മാത്യു, മത്തായി മാത്തുള്ള, ഷിബു ഡാനിയേല്‍, സിബിച്ചന് ജോസഫ് തുടങ്ങിയവര്‍ ഫുഡ് ഫെസ്റ്റിന് നേതൃത്വം നല്കി. ബീച്ച് വോളിബോള്‍ ടൂര്‍ണ്ണമെന്റ് മത്സരങ്ങള്‍ക്ക് സണ്ണി കുന്നംപിള്ളില്‍ തങ്കച്ചന് കാരിവേലില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ട്രോഫിയും സണ്ണി കുന്നംപിള്ളില്‍ സ്പോണ്സര് ചെയ്ത കാഷ് അവാര്‍ഡും വിജയികളായ ടൊറെന്റോ സ്റ്റാര്‍ ടീമിനു ഗോപകുമാര്‍ നല്കി.
Comments