- തോമസ് വര്‍ഗീസ്
ഹൂസ്റ്റണ്‍: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണിന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 23-ന് ശനിയാഴ്ച 11 മണി മുതല്‍ 2 മണിവരെ സ്റ്റാഫോര്‍ഡിലുള്ള പാം ഇന്ത്യ റെസ്റ്റോറന്റില്‍ (കേരള കിച്ചന്) വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ആഘോഷത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നു. ഹൂസ്റ്റണിലെ എല്ലാ തിരുവല്ലാ നിവാസികളേയും ഈ പരിപാടിയിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍ വര്‍ഗീസ് (281 787 8245),
ഇ. ജേക്കബ് തോമസ് (281 568 6303),
റോബിന് ഫിലിപ്പ് (713 408 4326),
മറിയാമ്മ ഉമ്മന്‍ (281 265 5933).
Comments