ഡാലസ്: ആകമാന സുറിയാനി സഭ, നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട, കരോള്‍ട്ടന്‍ സെന്റ് മേരീസ്, സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍, മഞ്ഞിനിക്കര ബാവായുടെ ഓര്മ്മപെരുനാള്, 2014 ഫെബ്രുവരി 22, 23 (ശനി, ഞായര്‍) തീയതികളില്‍ ഇടവക മെത്രാപ്പൊലീത്ത യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു.
ശനിയാഴ്ച വൈകിട്ട് സന്ധ്യാ പ്രാര്‍ഥനയെ തുടര്‍ന്ന് വികാരി ഫാ. പോള്‍ തോട്ടക്കാട്ടിന്റെ വചന പ്രഘോഷണവും ഉണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍, വി. കുര്‍ബാന അര്‍പ്പിച്ചു. തദനന്തരം നടത്തപ്പെട്ട, പൊതു സമ്മേളനത്തില്‍ 10ാം മത് സ്ഥാനാരോഹണ വാര്‍ഷികമാഘോഷിച്ച അഭിവന്ദ്യ തിരുമേനിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കേക്ക് മുറിച്ച് ഇടവക ജനങ്ങള്‍ സന്തോഷം പങ്കുവെച്ചു. ഇടവകയുടെ പേരിലുളള ആശംസാ ഫലകം വികാരി ഫാ. പോള്‍ തോട്ടക്കാട്ട് അഭിവന്ദ്യ തിരുമേനിക്ക് സമര്‍പ്പിച്ചു.
തുടര്‍ന്ന് റാസയും നടന്നു. 12 മണിക്ക് സ്നേഹ വിരുന്നോടെ പെരുനാള് പരിപാടികള്‍ സമാപിച്ചു. അമേരിക്കന്‍ ഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments