You are Here : Home / USA News

പ്രവാസി മലയാളികള്‍ക്ക്‌ കേരളത്തില്‍ എങ്ങനെ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും: ജെയിംസ്‌ മുക്കാടന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 21, 2014 12:52 hrs UTC

 

ന്യൂജെഴ്‌സി: പ്രവാസി മലയാളികള്‍ ആദ്യം തങ്ങളുടെ ശക്തി തിരിച്ചറിയണം. ലോകത്താകമാനം 15 ലക്ഷം പ്രവാസി മലയാളികള്‍ പ്രതിവര്‍ഷം 50,000 കോടി രൂപയാണ്‌ കേരളത്തിലേക്ക്‌ അയയ്‌ക്കുന്നത്‌. കേരള ജനസംഖ്യയുടെ 5 ശതമാനമുള്ള പ്രവാസി മലയാളികള്‍ക്ക്‌ സംസ്ഥാനത്തിന്റെ ഭരണ തലത്തില്‍ യാതൊരുവിധ പ്രാതിനിധ്യവുമില്ല. കേരളത്തിന്റെ മാനവശേഷിയുടെ ഉത്തമാംശം ആഗോള തലത്തില്‍ ലോകത്തിനാകമാനമായി പ്രവര്‍ത്തിക്കുന്നു.

കേരളമെന്ന സുന്ദര സംസ്ഥാനത്തിന്‌ ആഗോള മലയാളിയുടെ കഴിവുകളെ എങ്ങനെ സ്വാഭാവികമായി ഉപയോഗപ്പെടുത്താനാകുമെന്ന്‌ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. സംസ്ഥാനത്തിന്റെ ഭരണചക്രമേറ്റെടുക്കാന്‍ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല; എന്നാല്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ അതിന്റെ ശരിയായ ദിശയില്‍ വികസിപ്പിച്ചെടുക്കാനായി ഞങ്ങളുടെ വിജ്ഞാനത്തെ കൂടി ഉപയോഗപ്പെടുത്താന്‌ ഞങ്ങള്‍ക്ക്‌ താല്‌പര്യമുണ്ട്‌.

പ്രത്യേകിച്ചും റോഡ്‌, ജലം, വൈദ്യുതി, ആരോഗ്യ പരിപാലനം, വിദ്യഭ്യാസം, ഇപിഎ, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍. നമ്മുടെ യുവ ജനതയ്‌ക്ക്‌ ഇത്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുമെന്നു തോന്നുന്നു. ലോകത്താകമാനം ഏറ്റവും മികച്ച മാനവശേഷികളിലൊന്നാണ്‌ തങ്ങളെന്ന്‌ ആഗോള മലയാളികള്‍ തെളിയിച്ചിരിക്കുന്നു.

കേരളത്തിലെ ഭരണകൂടത്തിന്‌ ഇതു സാധ്യമാണെന്ന്‌ എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമുണ്ട്‌.
മലയാളിക്ക്‌ വിദേശത്ത്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കാനാകുമെങ്കില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ ആയിക്കൂടാ. ദയവായി നമ്മുടെ സംസ്ഥാനത്തെ ലോകത്തിനു മുന്നില്‍ ഒരു മാതൃകയാക്കാന്‍ അനുവദിക്കുക. നമുക്കിന്ന്‌ പണമുണ്ട്‌, മാനവശേഷിയുണ്ട്‌, അഭ്യസ്‌തവിദ്യരായ ജനതയുണ്ട്‌, പ്രകൃതി വിഭവങ്ങളുണ്ട്‌; ജനക്കൂട്ടത്തിന്റെ മനോഭാവം മാത്രമാണ്‌ മാറേണ്ടത്‌.

ഞങ്ങള്‍, വിദേശ മലയാളികള്‍ നിങ്ങളെ സഹായിക്കാന്‍ തയാറാണ്‌ കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച ഒരു നഗരങ്ങളില്‍ ഒന്നാക്കി നമുക്ക്‌ വികസിപ്പിച്ചെടുക്കാം. നമുക്കൊരു ആഗോള മലയാളി സംഗമം ദുബായില്‍ സംഘടിപ്പിക്കാം, കേരളത്തിലെ ഭരണകൂടത്തെ കൂടി ഉള്‍പ്പെടുത്തി കൊണ്ട്‌. ഒരു ബഹുമാന്യനായ മലയാളി ഈ സംഗമത്തിന്‌ നേതൃത്വം നല്‍കണം ഏറ്റവും മികച്ച ഫലം നമുക്ക്‌ പ്രതീക്ഷിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.