ഡാളസ്: കേരളാ അസോസിയേഷന് ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 19 ഞായറാഴ്ച ഡാലസില്‍ ടാക്സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഗാര്‍ലാന്‍ഡ് ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററില്‍ (3821 Broadway Blvd) ഉച്ചകഴിഞ്ഞു 3:30 നാണ് സെമിനാര്‍.
ടാക്സ് മേഖലയിലെ വിദഗ്ദ്ധനും മുന്‍ ഐആര്‍എസ് ഓഡിറ്ററുമായ ഹരി പിള്ള സിപിഎ യാണ് സെമിനാര്‍ നയിക്കുക. 2014 ലെ ഇന്‍കം ടാക്സ് ഫയലിങ്ങിലെ മാറ്റങ്ങള്‍ , ഇന്ടിവിജ്വല് ഇന്‍കംടാക്സ്, ഡിഡക്ഷന്‍സ് ആന്റ് ക്രെഡിറ്റ്, ഹെല്‍ത്ത് കെയര്‍ റീ ഫോം ആക്റ്റ് തുടങ്ങി ടാക്സ് ഫയലിങ്ങ് സംബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. പങ്കെടുക്കുന്നവരുടെ സംശയനിവാരണത്തിനായി ചോദ്യോത്തരവേളയും സെമിനാറില്‍ നടക്കും.
സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെക്രട്ടറി തോമസ് വടക്കേമുറിയില്‍, കേരളാ അസോസിയേഷന് സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.
Comments