You are Here : Home / USA News

“വൈശാഖ സന്ധ്യ” അമേരിക്കയില്‍ ഏപ്രില്‍ 25 മുതല്‍..........സെബാസ്റ്റ്യന്‍ ആന്റണി

Text Size  

Story Dated: Tuesday, December 17, 2013 05:11 hrs UTC

ന്യു ജേഴ്സി: ചലച്ചിത്ര- ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന സംഗീത- നൃത്ത- ഹാസ്യ കലാവിരുന്ന് “വൈശാഖ സന്ധ്യ” നോര്‍ത്ത് അമേരിക്കയിലും കാനഡയിലും 2014 ഏപ്രില്‍ 25 മുതല്‍ സ്റ്റേജ് ഷോയുമായി എത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന “ഫോര്‍ തി പീപ്പിള്‍ എന്റര്‍ടെയിന്മെന്റാണ്” വൈശാഖ സന്ധ്യയുടെ അണിയറ ശില്പികള്‍ . വിവിധ ഭാഷകളിലായി രണ്ടായിരത്തിലേറെ ഗാനങ്ങളുടെ ആലാപനം, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ജേതാവ്, ചലച്ചിത്ര രംഗത്തെ ഏറ്റവും തിരക്കേറിയ യുവ ഗായകന്‍ സുധീപ് കുമാര്‍ , പ്രശസ്ത ശാസ്ത്രീയ നര്‍ത്തകി, ഗസല്‍ ഹിന്ദുസ്ഥാനി സംഗീത ആലാപന വൈധക്ത്യം, സെല്ലുലോയിഡ് എന്ന മൂവിയിലൂടെ “ഏനുണ്ടോടീ അമ്പിളിച്ചന്തം….” എന്ന ഒറ്റ ഗാനത്തോടെ മലയാളീ മനസ്സുകളില്‍ ഐറ്റം നേടിയ 2012ലെ ഏറ്റവും മികറ്റ ഗായികക്കുള്ള അവാര്‍ഡ് നേടിയ സിത്താരാ കൃഷ്ണകുമാര്‍ , ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സുകളില്‍ ഇടം പിടിച്ച യുവ ഗായകന്‍ , ഏതൊരു മലയാളിയും ചുണ്ടില്‍ മൂളാന്‍ കൊതിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച, “പോകാതെ…. കരിയിലക്കാറ്റേ..” എന്ന ഗാനം പാടി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മൈലാഞ്ചി ഗായകന്‍ അഫ്സല്‍ , ജനപ്രിയ ഏഷ്യാനെറ്റ് സീരിയല്‍ നായകന്‍ , 2011- 12 വര്‍ഷത്തെ ഏറ്റവും മികറ്റ ടെലിവിഷന്‍ നടനുള്ള അവാര്‍ഡ് ജേതാവ് സാജന്‍ സൂര്യ, നടിയും, നര്‍ത്തകിയും, ടെലിവിഷന്‍ ഷോ അവതാരക, ബഡായി ബംഗ്ലാവ് ഷോയുടെ ലീഡ് ആര്യ എന്നിവര്‍ക്കൊപ്പം മിമിക്രി കലാരംഗത്തെ കുലപതിമാരായ കലാഭവന്‍ ജിന്റോ, കോമഡി രംഗത്ത് വേറിട്ട അവതരണ ശൈലിയുമായെത്തിയ കലാഭവന്‍ പ്രദീപ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് ചിരിയുടെ മാമാങ്കത്തിന് തിരി കൊളുത്തുന്നു. മലയാളികള്‍ എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന “ഇസ്രായേലിന്‍ നാഥനായി” എന്ന ഗാനം തുടങ്ങി അനവധി ഹിറ്റ് ഗാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കേരളത്തിലെ പ്രമൂഖ കീബോര്‍ഡ് പ്ലെയര്‍ പോളി തൃശ്ശൂര്‍ ആണ് വൈശാഖ സന്ധ്യയുടെ ഓര്‍ക്കസ്ട്രേഷന്‍ കൈകാര്യം ചെയ്യുന്നത്. ഫ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വത്യസ്ഥതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് ഫോര്‍ തി പീപ്പിള്‍ എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ എത്തുന്ന വൈശാഖ സന്ധ്യയിലൂടെ കാഴ്ച്ചവയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായും ബന്ധപ്പെടേണ്ടവര്‍ ജോബി ജോര്‍ജ്ജ്: 732 470 4647 കുട്ടി മേനോന്‍ : 240 543 9579 കൊച്ചിന്‍ ഷാജി: 917 439 0563

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles