You are Here : Home / USA News

ആഫ്രിക്കൻ ഫിലിം ഫെസ്റ്റിവലിൽ 'പാപിലിയോ ബുദ്ധ' എത്തുന്നു

Text Size  

Story Dated: Saturday, December 07, 2013 02:47 hrs UTC

ഫിലിപ്പ് മാരേട്ട് ന്യൂ യോർക്കിൽ വിവിധ തിയേറ്ററുകളിൽ ഡിസംബർ മാസം ആഫ്രിക്കൻ ഡയസ്പോറ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുകയാണ്. ആ ഫിലിം ഫെസ്റ്റിവലിൽ മലയാളിയായ ജെയൻ ചെറിയാൻ സംവിധാനം ചെയ്ത പാപിലിയോ ബുദ്ധയും മൽസരാർത്തിയായി പങ്കെടുക്കും . കവിയും സിനിമാ സംവിധായകനുമായ ജെയന്റെ ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങൾ - ഷെയിപ്പ് ഓഫ് ദി ഷെയ്പ്പ്ലസ്, ക്യാപ്ചറിങ്ങ് ദി മൈൻഡ് , ട്രി ഓഫ് ലൈഫ് എന്നിവയാണ്. പിന്നോക്ക ദെളിത് വിഭാഗങ്ങൾ അവരുടെ ദുരവസ്ഥയിൽ നിന്നും മോചനും ലെഭിക്കാനായി ബുദ്ധമതത്തിലേക്ക് കൂട്ടം കൂട്ടമായി ചേക്കേറിയ ചരിത്ര സംഭവമാണ് ഈ ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. ആദിവാസി / ദെളിത് ജെനവിഭാഗത്തിന്റെ ജീവിത രീതി പച്ചയായി അഭ്രപാളിയിൽ പകർന്ന് വച്ചിരിക്കുന്നത് ഈ ചിത്രത്തിൽ നമ്മുക്ക് കാണാം.

 

ഈ ചിത്രത്തിന്റെ പ്രമേയവും ചിത്രത്തിലുള്ള ചില സീനുകളും ഈ ചിത്രത്തെ ഇന്ത്യൻ സെൻസർ ബോർഡിന്റെ കണ്ണിലെ കരടായി മാറ്റി. അവസാനം സെൻസർ ബോർഡിന്റെ കർക്കശ നിയമങ്ങളെ തോല്പ്പിച്ചുകൊണ്ട്‌ ഈ ചിത്രം പ്രദർശനാനുമതി നേടിയെടുത്തു. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മാനവ ഹൃദയങ്ങളിൽ ചലനം സ്യഷ്ടിക്കും എന്നതിൽ സംശയമില്ല. ഈ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തുകൊണ്ട് ഈ ചിത്രം കാണാൻ നിങ്ങളേവരയും ജെയൻ ചെറിയാൻ സ്വാഗതം ചെയ്യുന്നു. ചിത്രം പ്രദർശിപ്പിക്കാൻ പോകുന്ന വേദികൾ.

 

1. On Friday December, 6, @ 7:30 PM QUAD CINEMA 34 West 13th Street (212) 255-8800 or (212) 864-1760

Tickets http://www.brownpapertickets.com/event/509599

 

2. ADDITIONAL SCREENINGS Sunday, December, 8 @ 6:30PM – Thalia SYMPHONY SPACE – THALIA THEATRE 2537 Broadway @ 95th St. (212) 864-5400 or (212) 864-1760 Tickets http://www.brownpapertickets.com/event/509694

 

3.Thursday December, 12 @ 8PM – Chapel THE CHAPEL TEACHERS COLLEGE, COLUMBIA UNIVERSITY 525 West 120th Street - 125 Zankel (212) 864-1760 Tickets http://www.brownpapertickets.com/event/504450

 

ഈ ചിത്രത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ മറക്കരുത് . www.papiliobudha.com ഈ ചിത്രത്തിന്റെ ട്രെയിലർ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.

 

http://www.youtube.com/watch?v=fdb2UfHRv6Q

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.