You are Here : Home / USA News

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രത്യേക ജനറല്‍ ബോഡി ഡിസംബര്‍ 7ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 07, 2013 10:59 hrs UTC

ഹൂസ്റ്റണ്‍ : മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സ്‌പെഷല്‍ ജനറല്‍ ബോഡിയോഗം ഡിസംബര്‍ 7 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കേരള ഹൗസില്‍ വെച്ച് ചേരുന്നതാണ്. സംഘടനയുടെ നിലവിലുള്ള ബൈലോ ഭേദഗതി ചര്‍ച്ചചെയ്യുന്നതിനും, അംഗീകരിക്കുന്നതിനും ചേരുന്ന ഈ പൊതുയോഗത്തില്‍ അസ്സോസേയേഷന്റെ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 14 ശനിയാഴ്ച നടക്കുന്ന വാശിയേറിയ അസ്സോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ മൂന്ന് പേനലുകളാണ് മത്സരിക്കുന്നത്. എബ്രഹാം ഈപ്പന്‍ അറിയിച്ചതാണീ വിവരങ്ങള്‍. സ്റ്റാഫോര്‍ഡ് 1415 പേക്കര്‍ ലൈനിലുള്ള കേരള ഹൗസിലാണ് പൊതുയോഗം ചേരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.