You are Here : Home / USA News

ഏഷ്യാനെറ്റിന്റെ പ്രത്യേക പരിപാടി

Text Size  

Story Dated: Saturday, November 30, 2013 12:58 hrs UTC

നിബു വെള്ളവന്താനം

 

ന്യൂയോര്‍ക്ക് : ലോകത്തിലെതന്നെ ആദ്യത്തെ മലയാളി ചാനലായ ഏഷ്യാനെറ്റിന്റെ പ്രേക്ഷകര്‍ക്കായി ഏഷ്യാനെറ്റ് യു.എസ്.എ.യുടെ കേരളപ്പിറവി സമ്മാനമായ "അമേരിക്കന്‍ കാഴ്ചകള്‍" എന്ന പ്രത്യേക പരിപാടി പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഞായറാഴ്ച അമേരിക്കന്‍ സമയം വൈകീട്ട് 7 മണിക്കാണു പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. നമ്മുടെ ജനതയുടെ പല പരമ്പരാഗതമായ ആഘോഷങ്ങളും അവയുടെ ഓര്‍മ്മകളും അന്യം നിന്നുപോയപ്പോള്‍, ന്യൂയോര്‍ക്കിലെ പ്രവാസി മലയാളികള്‍ അമേരിക്കന്‍ സമൂഹത്തോടൊപ്പം "താങ്ക്‌സ് ഗിവിങ്ങ്" എന്ന ആഘോഷവേള ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന രസകരമായ നിരവധി വിശേഷണങ്ങളുമായി എല്ലാ മലയാളി പ്രേക്ഷര്‍ക്കുവേണ്ടിയും താങ്ക്‌സ് ഗിവിങ്ങ് ഡേ സ്‌പെഷ്യല്‍ പ്രോഗ്രാമാണു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നത്.

 

 

3.5 മില്യണ്‍ ജനങ്ങള്‍ നേരിട്ടും 50 മില്യണ്‍ ആളുകള്‍ ടെലിവിഷനില്‍ ലൈവായും കാണുന്ന അമേരിക്കയിലെ ഏറ്റവും വലിയ പരേഡായ ന്യൂയോര്‍ക്കില്‍ നിന്നുള്ള മേസീസ് താങ്ക്‌സ്ഗിവിങ്ങ് ഡേ പരേഡിന്റെ ദൃശ്യങ്ങള്‍ മുതല്‍ പ്രമുഖ മലയാളി കുടുംബത്തിനോടൊപ്പമുള്ള സ്‌പെഷ്യല്‍ ഡിന്നറോടുകൂടി അവസാനിക്കുന്ന ദൃശ്യാവിഷ്‌ക്കാരമാണു എപ്പിസോഡില്‍ പകര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം, അമേരിക്കയിലെ മുന്‍കാല ജനതയുടെ സംസ്‌കാര രീതിയും. അവരുടെ സന്തുലിതമായ ജീവിതരീതിയേയും അവര്‍ നമുക്ക് ആതിഥേയത്വം നല്‍കി നമ്മെ അനുഗ്രഹമാക്കിയ ചരിത്ര സത്യങ്ങളെയും പ്രേക്ഷക മനസ്സുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമമാണ് ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള പുതുമയുള്ള നിരവധി പ്രോഗ്രാമുകളുമായാണ് ഏഷ്യാനെറ്റ് യു.എസ്.എ.യുടെ അണിയറ പ്രവര്‍ത്തകര്‍ "അമേരിക്കന്‍ കാഴ്ചകള്‍" എന്ന പരിപാടി ജനമനസ്സുകളിലേക്ക് സമര്‍പ്പിക്കുന്നതെന്ന് പ്രോഗ്രാം പ്രൊഡ്യൂസര്‍ രാജു പള്ളത്ത് അറിയിച്ചു. പ്രോഗ്രാം കണ്ടതിനുശേഷം പ്രേക്ഷകര്‍ക്ക് asianetusanews@gmail.com എന്ന വിലാസത്തില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുവാനുള്ള പ്രത്യേക അവസരവും ഉണ്ടായിരിക്കും.