You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ കുടുംബ സംഗമം നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 25, 2013 02:53 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ 2014 ജനുവരി നാലിന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ മോര്‍ട്ടണ്‍ഗ്രോവിലുള്ള സിവിക്‌ സെന്ററില്‍ (6140 ഡെംസ്റ്റര്‍ സ്‌ട്രീറ്റ്‌) വെച്ച്‌ കുടുംബം സംഗമം നടത്തുന്നു. സംഗമത്തോടനുബന്ധിച്ച്‌ ഇടവകയുടെ ധനശേഖരണാര്‍ത്ഥം ക്രമീകരിച്ചിരിക്കുന്ന ടിക്കറ്റ്‌ വിതരണത്തിന്റെ ഉദ്‌ഘാടനം ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന യോഗത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത, ഇടവകയിലെ മുതിര്‍ന്ന അംഗമായ ജേക്കബ്‌ പി. ഐസക്കിന്‌ ആദ്യടിക്കറ്റ്‌ നല്‍കിക്കൊണ്ട്‌ നിര്‍വഹിച്ചു. ആദ്യകുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ചത്‌ ദൈവത്തോടുകൂടി ആയിരിപ്പാനും, ദൈവഹിതമനുസരിച്ച്‌ ജീവിപ്പാനുമായിരുന്നെന്നും, ക്രിസ്‌തീയ കുടുംബങ്ങള്‍ അതിന്റെ പൂര്‍വ്വബന്ധങ്ങളില്‍ നിന്നും ഇപ്പോള്‍ വ്യതിചലച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതുപോലെയുള്ള കുടുംബ കൂട്ടായ്‌മകള്‍ കുടുംബം ശക്തീകരിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും സഹായകരമായിരിക്കുമെന്നും വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

 

മര്‍ത്തമറിയം വനിതാ സമാജത്തിന്റെ പ്രാര്‍ത്ഥനാഗാനത്തോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ പ്രസംഗം, തുടങ്ങിയ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ അവതരിപ്പിക്കുമെന്ന്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഗ്രിഗറി ഡാനിയേല്‍, ഡോ. റോയി ഈപ്പന്‍, ഡോ. ലിസാ ഈപ്പന്‍ തുടങ്ങിയവര്‍ അറിയിച്ചു. ആല്‍ബര്‍ട്ട്‌ ജോര്‍ജ്‌, അനിതാ ഡാനിയേല്‍, ബാബു മാത്യു, ഏലിയാമ്മ മാത്യു, വര്‍ഗീസ്‌ പുന്നൂസ്‌, ഉഷാ കുര്യന്‍, ഏലിയാമ്മ പുന്നൂസ്‌, തോമസ്‌ സ്‌കറിയ തുടങ്ങിയവര്‍ സംഗമത്തിന്‌ നേതൃത്വം നല്‌കും. ഷിബു മാത്യു, ഏബ്രഹാം മാത്യു തുടങ്ങിയവര്‍ ജനറല്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു. ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.