You are Here : Home / USA News

ദൈവത്തിലേക്കുള്ള അകലം കുറയ്‌ക്കണം: ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 24, 2013 11:35 hrs UTC

ഷിക്കാഗോ: ജീവിതത്തിന്റെ വ്യത്യസ്‌തമായ അനുഭവങ്ങളിലൂടെ എപ്പോഴും നമ്മോടൊപ്പമായിരിക്കുന്ന ദൈവത്തില്‍ നിന്ന്‌ നാമെല്ലാവരും ഏറെ അകലെയാണെന്നും, പരിശുദ്ധ കുര്‍ബാനയിലുള്ള ദൈവസാന്നിധ്യത്തെ കൂടുതല്‍ ആഴത്തില്‍ അറിഞ്ഞ്‌, സ്‌നേഹിച്ച്‌ ദൈവത്തോടുള്ള ബന്ധത്തില്‍ സംഭവിച്ചിരിക്കുന്ന അകല്‍ച്ച കുറയ്‌ക്കണമെന്നും ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഉത്‌ബോധിപ്പിച്ചു. രൂപതയിലെ വിശ്വാസവര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ ബെല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ നവംബര്‍ 22 വെള്ളിയാഴ്‌ച മുതല്‍ 24 ഞായറാഴ്‌ച വരെ നടക്കുന്ന 40 മണി ആരാധനയോടനുബന്ധിച്ച്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അഭിവന്ദ്യ പിതാവ്‌.

 

അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും ദൈവഹിതം തിരിച്ചറിയുവാനോ, ജീവിതപങ്കാളിയിലൂടെയും, മക്കളിലൂടെയും വെളിപ്പെടുന്ന ദൈവത്തിന്റെ മുഖം കാണുവാനും മിക്കപ്പോഴും സാധിക്കാതെപോകുന്നുവെന്നും, ഉത്ഥിതനായ മിശിഹായുടെ സാന്നിധ്യം അനുദിന ജീവിതത്തില്‍ തിരിച്ചറിയുവാന്‍ കഴിയുക എന്ന വിശ്വാസവര്‍ഷാചരണത്തിന്റെ ലക്ഷ്യം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കുവാന്‍ സാധിക്കുക വിശുദ്ധകുര്‍ബാനയുടെ അര്‍ത്ഥപൂര്‍ണ്ണമായ അര്‍പ്പണവേളയിലും, ദിവ്യകാരുണ്യ ആരാധനയുടെ നിമിഷങ്ങളിലുമാണെന്നും അഭിവന്ദ്യ പിതാവ്‌ ഓര്‍മ്മപ്പെടുത്തി. വിശുദ്ധ കുര്‍ബാനയെന്ന അവര്‍ണ്ണനീയ ദൈവദാനത്തെ വേണവിധം മനസിലാക്കി, കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുവാനും ദൈവസ്‌നേഹത്തിന്റേയും സഹോദര സ്‌നേഹത്തിന്റേയും അനുഭവം കുടുംബത്തിലും സമൂഹത്തിലും പങ്കുവെയ്‌ക്കുവാനും സഹായകമാകുന്ന വിധത്തില്‍ വിശ്വാസജീവിതത്തെ കൂടുതല്‍ ശോഭയുള്ളതും കരുത്തുറ്റതുമാക്കണമെന്ന്‌ അഭിവന്ദ്യ പിതാവ്‌ ഉത്‌ബോധിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.