You are Here : Home / USA News

"ലൈഫ്" - ഫോമായുടെ ഇമിഗ്രേഷൻ കൺവൻഷൻ ചിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയായി.

Text Size  

Story Dated: Wednesday, November 13, 2019 02:20 hrs UTC

 
(പന്തളം ബിജു തോമസ്, പി.ആർ.ഓ)
 
ഷിക്കാഗോ: അമേരിക്കൻ  പ്രവാസത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടി ഫോമാ സംഘടപ്പിക്കുന്ന ദേശീയ കൺവൻഷന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാവുന്നു. ഇൻഡോ-അമേരിക്കക്കാരുടെ ഇടയിൽ നോൺ ഇമിഗ്രന്റ് വിസ ഉള്ളവർ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധികളാണ് ഈ കൺവൻഷന്റെ മുഖ്യ ചർച്ചാവിഷയം.  ഫോമാ ലൈഫ് കൺവൻഷൻ ഷിക്കാഗോയിൽ ഈ മാസം പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതൽ ഷാംമ്പർഗിലെ   "ഷാംമ്പർഗ് ബാങ്ക്വറ്റ്" ഹാളിൽ വയ്ച്ചു നടത്തപ്പെടും.  നിങ്ങളുടെ പ്രശ്ങ്ങൾ സെനറ്ററന്മാരോടും, കോൺഗ്രസ്  പ്രതിനിധികളോടും, രാഷ്ട്രീയ നിരീക്ഷകരോടും   നേരിട്ട് അറിയിക്കുവാനും, സംവദിക്കുവാനും ഫോമായുടെ ലൈഫ്  വേദി വളരെ സഹായകമാകും. നിലവിലെ ഭരണകൂടം  വിസ നയത്തിൽ ഏർപ്പെടുത്തിയിരുന്ന പുതിയ നിയമങ്ങൾ പ്രവാസികളായ ഇന്ത്യക്കാർക്ക്  ഒട്ടനവധി പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.  അമേരിക്കൻ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ  താത്കാലികമായി  ആശങ്കയൊഴിഞ്ഞെങ്കിലും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുതുകുന്ന ഒരു തുറന്ന വേദിയായി ഫോമായുടെ ലീഗൽ ഇമിഗ്രന്റ്‌സ് ഫെഡറേഷൻ (ലൈഫ്) വേദിയാകുകയാണ്.  നാട്ടിലായാലും, അമേരിക്കയിലായാലും "എന്നും നമ്മോടൊപ്പം" എന്ന ആപ്തവാക്യവുമായി ഫോമാ ജനഹൃദയങ്ങളിലേക്ക്  സഹായഹസ്തവുമായി എത്തപ്പെടുകയാണ്. 
 
ഫോമായുടെ നേതൃനിരയിലുള്ളവരുടെ ദീർഘവീക്ഷണങ്ങളുടെ നേരറിവാണ്  ഇത്തരം ജനോപകാര പ്രദമായപദ്ധതികൾ. രാഷ്ട്രീയ പരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങൾ, ഒരു ന്യൂനപക്ഷത്തിന്റെ അവകാശവുമായി അവതരിപ്പിക്കാൻ ഫോമായ്ക്  കഴിയുന്നു എന്നത് ഒരു വലിയ കാര്യമായി നാം കാണണ്ടതുണ്ട്. നിനച്ചിരിക്കാത്ത നേരത്ത്, നിയമങ്ങൾ മാറിമറിയുമ്പോൾ ഉണ്ടാവുന്ന വ്യധകൾ  ഒരു പ്രവാസിക്കും കുടുംബത്തിനും അതിജീവിക്കാൻ വളരെ പ്രയാസമാണ്. കൂട്ടായ പരിശ്രമത്തിലൂടെ, നമ്മുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും, നേരായ മാർഗ്ഗങ്ങളിലൂടെ ഭരണസിരായകേന്ദ്രങ്ങളിൽ നേരിട്ടറിയിക്കുവാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഫോമാ ലൈഫ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
 
ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. ഫോമാ ലീഗൽ  ഇമിഗ്രന്റ്‌സ് ഫെഡറേഷൻ (ലൈഫ്) കമ്മറ്റിയുടെ ചെയർമാനായി സാം ആന്റോയെയും, സെക്രെട്ടറിയായി ഗിരീഷ് ശശാങ്ക ശേഖറിനെയും, ജോയിന്റ് സെക്രട്ടറിയായി സുധീപ് നായരെയും, ഫോമാ ലൈഫ് നാഷണൽ കോർഡിനേറ്റർ വിശാഖ് ചെറിയാനെയും   തിരഞ്ഞെടുത്തിരുന്നു. ഈ ഷിക്കാഗോ ലൈഫ് കൺവൻഷന്റെ ചെയർമാൻ  സുഭാഷ് ജോർജ്, കോ-ചെയർ  ഷഫീക് അബൂബക്കർ, വുമൺ ചെയർ  സ്മിതാ  തോമസ്, ഇല്ലിനോയി ഇമിഗ്രേഷൻ ഫോറം ഡയറക്ടർ വെങ്കട് റാം റെഡ്‌ഡി, ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബ് സെക്രട്ടറി ജോൺ കൂളാ, അനിൽ അഗസ്റ്റിൻ അറ്റലാന്റാ എന്നിവരുടെ നേതൃത്വതിൽ ലൈഫ്  കമ്മറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി. സർക്കാർ തലത്തിലുള്ള വിവിധ വകുപ്പുകളുമായി  സഹകരിച്ച്   ഇക്കാര്യത്തിൽ കൂടുതൽ നടപടികളുമായി ഫോമാ ലൈഫ്  മുന്നോട്ടുപോകുന്നതായിരിക്കുമെന്ന് എക്സിക്യൂട്ടീവ് അoഗങ്ങളായ പ്രസിഡന്റ്   ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ജോയിന്റ്  സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ  ഉറപ്പു നൽകി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.