You are Here : Home / USA News

സ്‌കോക്കി ഇല്ലിനോയിസിലെ ഏറ്റവും നല്ല ജീവിതയോഗ്യമായ നഗരമെന്ന ദേശീയ അംഗീകാരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 15, 2013 11:30 hrs UTC

ഷിക്കാഗോ: പ്രശസ്‌ത അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജന്മനാട്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനമായ ഇല്ലിനോയിസിന്റെ വടക്കന്‍ നഗരങ്ങളിലൊന്നായ സ്‌കോക്കിയെ ഈ സംസ്ഥാനത്തെ ഏറ്റവും നല്ല ഗുണനിലവാരവും ജീവിതയോഗ്യവുമായ നഗരമെന്ന ദേശീയ അംഗീകാരത്തിനുള്ള അര്‍ഹത നേടി. ഈ അംഗീകാരത്തിനായി ഇല്ലിനോയിസ്‌ സംസ്ഥാനത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ്‌ സ്‌കോക്കി. അമേരിക്കന്‍ നഗരങ്ങളുടെ ഗുണനിലവാരം, ജീവിതയോഗ്യത എന്നിവയുടെ അളവുകോലുകള്‍ അതതു നഗരങ്ങളുടെ ജീവിതഗുണനിലവാരം, യാത്രാസൗകര്യങ്ങള്‍, വിദ്യാഭ്യാസ അവസരങ്ങള്‍, ഭിന്നസംസ്‌കാര സങ്കലനങ്ങള്‍, സ്ഥലവാസികളുടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പങ്കാളിത്തങ്ങളും ആഭിമുഖ്യങ്ങളും എന്നീ സൂചികകളുടെ തോത്‌ അനുസരിച്ചാണ്‌.

സ്‌കോക്കിയെ സംബന്ധിച്ചുള്ള ദേശീയ വിലയിരുത്തലുകള്‍ ഈ രംഗങ്ങളിലെല്ലാം മുമ്പന്തിയില്‍നില്‍ക്കുന്നു എന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. സ്‌കോക്കി മേയര്‍ ജോര്‍ജ്‌ വാന്‍ഡൂസന്‍ ഇവിടുത്തെ സ്ഥലവാസികളായ നമ്മെ സംബന്ധിച്ച്‌ സ്‌കോക്കി നഗരത്തിനു ലഭിച്ചിട്ടുള്ള ഈ ദേശീയ അംഗീകാരത്തെ അനേകവര്‍ഷങ്ങളിലേക്ക്‌ ഈ നഗരത്തെ ദേശീയതലത്തില്‍ അറിയപ്പെടുന്നതിനും, ജീവിക്കുന്നതിനും, ജോലി ചെയ്യുന്നതിനും, ഉല്ലസിക്കുന്നതിനും സന്തുലിതമായ ജീവിതക്രമത്തെ കെട്ടിപ്പെടുക്കുന്നതിനും മാതൃകയാക്കാവുന്ന ഒരു നഗരമായി സ്‌കോക്കിയെ വിലയിരുത്തുന്നുവെന്നും അഭിപ്രായപ്പെട്ടു. സ്‌കോക്കി അമേരിക്കയിലെ ഏറ്റവും നല്ല ജീവിതയോഗ്യമായ ആദ്യ നൂറു സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്‌. താഴെപ്പറയുന്ന എട്ട്‌ ജീവിത ഗുണനിലവാരങ്ങളുടെ തോതനുസരിച്ചാണ്‌ ഒരു നഗരത്തിന്റെ ഗുണനിലവാരവും ജീവിതയോഗ്യതയും നിര്‍ണ്ണയിക്കുന്നത്‌.

1. സാമ്പത്തിക ഭദ്രത, 2. ഭവനങ്ങള്‍, 3. ജീവിത സൗകര്യങ്ങള്‍, 4. അടിസ്ഥാന പൊതു സൗകര്യങ്ങള്‍, 5. ഡീമോഗ്രാഫിക്‌സ്‌, 6. സാമൂഹിക അല്ലെങ്കില്‍ പൗരമൂലധനം, 7. വിദ്യാഭ്യാസം, 8. ആരോഗ്യ പരിരക്ഷ. ഈ രംഗങ്ങളിലെല്ലാം സ്‌കോക്കി നഗരം പുലര്‍ത്തിയിട്ടുള്ള ഗുണമേന്മയും ഉന്നത നിലവാരവുമാണ്‌ ഈ ദേശീയ അംഗീകാരം ലഭ്യമാകുന്നതിനുള്ള സൂചികയായി ചൂണ്ടിക്കാണിക്കുന്നത്‌. സ്‌കോക്കി നഗരത്തിലെ ധാരാളം വീട്ടുടമകളും, വിവാഹിതരായ ദമ്പതിമാരും, കുടുംബങ്ങളുമുള്ള സമാന്യം മിതമായ ഉഷ്‌ണമേഖലാ പ്രദേശമായും അന്താരാഷ്‌ട്ര വിമാനത്താവളങ്ങളോട്‌ അടുത്തുകിടക്കുന്നതുമായ ഒരു ഗ്രീന്‍ കമ്യൂണിറ്റിയായിട്ടാണ്‌ ലിവേബിലിറ്റി. കോം തരംതിരിച്ചിരിക്കുന്നത്‌. ഇത്തരം വിലയിരുത്തലുകള്‍ നഗരങ്ങളെപ്പറ്റി നടത്തുന്നതിന്‌ ഉപയുക്തമായ രേഖകള്‍ ശേഖരിക്കുന്ന പൊതുമേഖല, സ്വകാര്യമേഖല, ലാഭരഹിത സ്ഥാപനങ്ങളില്‍ നിന്നുമാണ്‌. ഏറ്റവും നല്ല ജീവിതയോഗ്യതയുള്ള ആദ്യ നൂറ്‌ നഗരങ്ങളുടെ ലീവ്‌ ഇന്‍ഡക്‌സിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്‌ www.livability.com സന്ദര്‍ശിക്കുക. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.