You are Here : Home / USA News

മാര്‍ത്തോമാ സേവികാസംഘം റിട്രീറ്റ്‌

Text Size  

Story Dated: Tuesday, November 12, 2013 11:19 hrs UTC

തോമസ്‌ വര്‍ഗീസ്‌

 

ഹൂസ്റ്റണ്‍: മാര്‍ത്തോമാ സേവികാസംഘം സൗത്ത്‌ വെസ്റ്റ്‌ സെന്റര്‍ ബി യുടെ നേതൃത്വത്തിലുള്ള റിട്രീറ്റ്‌, ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെട്ടു. സെന്റര്‍ പ്രസിഡന്റും ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ വികാരിയുമായ സജു മാത്യു, ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം, യൂത്ത്‌ ചാപ്ലെയിന്‍ റവ. റോയി എ. തോമസ്‌, ലബക്ക്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി റവ.എന്‍.എം ഏബ്രഹാം, എന്നിവര്‍ യോഗത്തിന്‌ നേതൃത്വം നല്‍കി. `വിശ്വസ്‌തതയോടെ സ്‌ത്രീകള്‍ക്ക്‌ എങ്ങനെ സഭയില്‍ പ്രവര്‍ത്തിക്കാം' എന്ന വിഷയത്തെ ആസ്‌പദമാക്കി റവ. റോയി എ. തോമസും, `ക്രിസ്‌തുവിന്റെ രണ്ടാമത്തെ വരവിനെപ്പറ്റി' റവ എന്‍.എം. ഏബ്രഹാമും അനുഗ്രഹീത പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. സെന്റര്‍ ബിയിലുള്ള എല്ലാ പള്ളികളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തിരുന്നു. റിട്രീറ്റിന്റെ നടത്തിപ്പിനായി പ്രസിഡന്റ്‌ റവ സജു മാത്യു, വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ തോമസ്‌, സെക്രട്ടറി മറിയാമ്മ ഉമ്മന്‍, ട്രഷറര്‍ അച്ചാമ്മ ചാക്കോ, അംഗങ്ങളായ കുഞ്ഞമ്മ ജോര്‍ജ്‌, ചിന്നമ്മ ജോണ്‍, ലീനാ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.