You are Here : Home / USA News

ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷനു സാക്ഷ്യം വഹിക്കുവാന്‍ഹൂസ്റ്റണ്‍ ഒരുങ്ങുന്നു: ഇനി അമ്പതു നാള്‍

Text Size  

Story Dated: Tuesday, June 11, 2019 02:49 hrs UTC

മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു തിരശീലയുയാരാന്‍ ഇനി ഇനി അമ്പതു ദിനങ്ങള്‍ മാത്രം ബാക്കി. അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം ഒരുമിച്ചു കൂടുന്ന മഹാസംഗമത്തിന് വേദിയാകാന്‍ സെന്റ് ജോസഫ് നഗര്‍ എന്ന് നാമകരണം ചെയ്യപ്പെടുന്ന  ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടല്‍ സമുച്ചയം തയാറെടുത്തു.
 
ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ആതിഥ്യമരുളി നല്‍കി നടത്തുന്ന ദേശീയ കണ്‍വന്‍ഷന്റെ വിജയത്തിനായി  ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (കോ കണ്‍വീനര്‍), ഫാ. രാജീവ് വലിയവീട്ടില്‍ (ജോയിന്റ് കണ്‍വീനര്‍), ചെയര്‍മാന്‍  അലക്‌സാണ്ടര്‍ കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പതു കമ്മറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ആഗസ്ത് 1 മുതല്‍ 4  വരെയാണ് കണ്‍വന്‍ഷന്‍.
 
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് (കണ്‍വന്‍ഷന്‍  രക്ഷാധികാരി),  സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് (ജനറല്‍ കണ്‍വീനര്‍),  കേരളത്തില്‍ നിന്നെത്തുന്ന പിതാക്കന്മാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ എന്നിവരും നിരവധി വൈദികശ്രേഷ്ഠരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
 
പ്രശസ്ത വചന പ്രോഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തും. റിട്ടയേര്‍ഡ് ജസ്റ്റീസ് കുര്യന്‍ ജോസഫ്, ക്രിസ്റ്റീന  ശ്രീനിവാസന്‍ (മോഹിനി), പ്രശസ്ത അമേരിക്കന്‍ പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ജാക്കീ  ഫ്രാന്‍സ്വാ ഏഞ്ചല്‍  തുടങ്ങിയവര്‍ മുതിര്‍ന്നവര്‍ക്കും യുവജങ്ങള്‍ക്കുമായി വേദികള്‍ പങ്കിടും. വിവിധ  ആത്മീയ സംഘടനകളുടെ കൂടിച്ചേരലുകളും, സെമിനാറുകളും, ഫോറങ്ങളും കണ്‍വന്‍ഷനിലുണ്ട്.  
 
ഉത്ഘാടനത്തില്‍ നടക്കുന്ന ഫാ. ഷാജി തുമ്പേച്ചിറയിന്റെ  സംവിധാനത്തിലുള്ള പ്രത്യേക ദൃശ്യാവിഷ്കാര പരിപാടിയും, തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക്കും കണ്‍വന്‍ഷന്‍ സ്‌റ്റേജുകളെ പ്രകമ്പനം കൊള്ളിക്കും.
 
ജോയ് ആലൂക്കാസ് ജൂവല്‍സും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായി സിജോ വടക്കന്‍റെ ട്രിനിറ്റി ഗ്രൂപ്പുമാണ് കണ്‍വന്‍ഷന്‍റെ മുഖ്യ പ്രായോജകര്‍. കണ്‍വന്‍ഷനില്‍ നടത്തുന്ന  പ്രത്യക റാഫിള്‍ ടിക്കറ്റില്‍ വിജയിയെ കാത്തിരിക്കുന്നത് ജോയ് ആലുക്കാസ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ബിഎംഡബ്ല്യു കാര്‍ ആണ്.
 
അമേരിക്കയിലെ വിവിധ ദൃശ്യമാധ്യമ പ്രവര്‍ത്തകരും  കണവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിചേരും. കണ്‍വന്‍ഷന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഇനിയും സൗകര്യം ഉണ്ടായിരിക്കുനതാണന്നു മീഡിയാ ചെയര്‍ സണ്ണി ടോം അറിയിച്ചു.  വെബ് സൈറ്റ് https://smnchouston.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.