You are Here : Home / USA News

`സി.എം.എ ചില്‍ 2013' ഡിസംബര്‍ 14 ന്‌, കിക്കോഫ്‌ നടത്തി

Text Size  

Story Dated: Friday, November 08, 2013 06:56 hrs EST

ജയ്‌സണ്‍ മാത്യു

 

ടൊറോന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ (സി.എം.എ) ഈവര്‍ഷത്തെ ക്രിസ്‌മസ്‌ പാര്‍ട്ടി - `ചില്‍ 2013' ഡിസംബര്‍ 25 ശനിയാഴ്‌ചവൈകുന്നേരം 6 മണിക്ക്‌ മിസിസാഗായിലുളള പായല്‍ ബാങ്ക്വറ്റ്‌ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ പാര്‍ട്ടിയുടെ പ്രധാനസ്‌പോണ്‍സര്‍ കുല്‍വന്ത്‌ സിംഗ്‌ ഡിയോള്‍ (ഡിയോള്‍ ലോ ഓഫീസ്‌) ടിക്കറ്റ്‌്‌ വില്‍പനയുടെ ഉദ്‌ഘാടനവും കിക്കോഫും മിസിസാഗായില്‍ നടന്ന പ്രത്യേക ചടങ്ങില്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ്‌ ബോബി സേവ്യര്‍, ഡയറക്‌ടര്‍ ആന്റണിതോമസ്‌, എക്‌സ്‌ ഒഫീഷ്യോ ജേക്കബ്‌ വര്‍ഗീസ്‌, ട്രഷറാര്‍ മാത്യു കുതിരവട്ടം,എന്റര്‍റ്റൈന്‍മെന്റ്‌ കണ്‍വീനര്‍ ജോയി പൗലോസ്‌, ട്രസ്‌റ്റി തോമസ്‌ കെതോമസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. നവംബര്‍ 30 ന്‌ ശേഷം ടിക്കറ്റുകള്‍ ലഭ്യമായിരിക്കില്ല. അതിനാല്‍ ടിക്കറ്റുകള്‍മുന്‍കൂട്ടി വാങ്ങണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

 

ആന്റണി തോമസാണ്‌ പ്രോഗ്രാം ഡയറക്‌ടര്‍. ബോബി സേവ്യര്‍,രാജേഷ്‌ മേനോന്‍, ജേക്കബ്‌ വര്‍ഗീസ്‌, ജന്നീഫര്‍ പ്രസാദ്‌ , ജോയി പൗലോസ്‌,മാത്യു കുതിരവട്ടം, സന്‌ധ്യാ മനോജ്‌ എഫിവരടങ്ങുന്ന ചില്‍ കമ്മിറ്റിയാണ്‌ പ്രോഗ്രാം നിയന്ത്രിക്കുന്നത്‌. പാര്‍ട്ടിയില്‍ ഉടനീളം ക്രിസ്‌മസ്‌ സമ്മാനങ്ങള്‍ ഡോര്‍പ്രൈസായി നല്‍കുന്നതാണ്‌.സമ്മാനങ്ങള്‍ നല്‍കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇനിയും സ്‌പോണ്‍സര്‍ചെയ്യുന്നതിനുളള അവസരമുണ്ട്‌. ടിക്കറ്റുകള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും കനേഡിയന്‍മലയാളി അസോസിയേഷന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.canadianmalayalee.org അല്ലെങ്കില്‍ ചില്‍ വെബ്‌സൈറ്റ്‌ www.cmachill.com സന്ദര്‍ശിക്കുകയോ, ബോബി സേവ്യര്‍758.389.8717, രാജേഷ്‌ മേനോന്‍ 016.678.0195,ജേക്കബ്‌ വര്‍ഗീസ്‌ 016.386.8495, ആന്റണിതോമസ്‌ 016.413.8933, മാത്യു കുതിരവട്ടം 758.550.3444, ജോയിപൗലോസ്‌ 016.901.6051, സന്‌ധ്യാ മനോജ്‌ 758-818-2081,തോമസ്‌ തോമസ്‌ 527.956.9336 എന്നിവരുമായി ബന്‌ധപ്പെടുകയോ ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More