You are Here : Home / USA News

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ കാതോലിക്കാദിന ആചരണവും ചില്‍ഡ്രന്‍സ് ഡേ ആഘോഷവും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, April 13, 2019 10:20 hrs UTC

ജാക്‌സണ്‍ ഹൈറ്റ്‌സ്(ന്യൂയോര്‍ക്ക്): സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ചില്‍ഡ്രല്‍സ് ഡേ ആഘോഷവും കാതോലിക്കാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. ഏപ്രില്‍ 7  ഞായറാഴ്ച വി.കുര്‍ബ്ബാനക്ക് ഡല്‍ഹി ഭ്ദ്രാസനത്തില്‍ നിന്നുള്ള ഫാ.അനീഷ് തോമസ് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പള്ളി ചുറ്റിയുള്ള കുട്ടികളുടെ റാലിക്ക് സിന്ധു ജേക്കബ്, ടിഫ്‌നി തോമസ്, ശില്പാ തര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വികാരി ഫാ.ജോണ്‍ തോമസ് അദ്ധ്യക്ഷനായിരുന്നു. മുന്‍ വികാരി വെരി.റവ.റ്റി.എം. സഖറിയാ കോര്‍ എപ്പിസ്‌ക്കോപ്പാ ചില്‍ഡ്രന്‍സ് ഡേ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡോ.അലക്‌സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. 32 വര്‍ഷങ്ങളായി ഭദ്രാസനത്തിനും ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്ന തങ്കമ്മ തോമസ് പഠിപ്പിച്ച ഗീതങ്ങള്‍ തുടങ്ങിയ പുസ്തകം, സണ്‍ഡേ സ്‌ക്കൂള്‍ പ്രസിദ്ധീകരിച്ചത്, സണ്‍ഡേ സ്‌ക്കൂള്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കരിക്കുലം ഡയറക്ടര്‍ ജോര്‍ജ് ഗീവറുഗീസ്  പ്രകാശനം ചെയ്തു.
 
ഇടവക സെക്രട്ടറി മോന്‍സി മാണി കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആദര്‍ശ് ജേക്കബ്, റേച്ചല്‍ ജോണ്‍ എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു. സണ്‍ഡേ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജി വറുഗീസ് സ്വാഗതവും, ്ട്രസ്റ്റി ഗീവറുഗീസ് ജേക്കബ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.