You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസവര്‍ഷ സമാപനാഘോഷങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 06, 2013 06:25 hrs EST

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയിലെ വിശ്വാസവര്‍ഷ സമാപനാഘോഷങ്ങള്‍ ബല്‍വുഡിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നു. വിശ്വാസവര്‍ഷ സമാപനത്തോടനുബന്ധിച്ച്‌ 2013 നവംബര്‍ 22-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണി മുതല്‍ 24-ന്‌ ഞായറാഴ്‌ച ഉച്ചവരെ 40 മണിക്കൂര്‍ ആരാധന, ദിവ്യകാരുണ്യ സൗഖ്യാനുഭവ ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യബലി എന്നിവ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടും. ധ്യാനം നയിക്കുന്ന സുപ്രസിദ്ധ ധ്യാന പ്രാസംഗികനും ചിറ്റൂര്‍ ധ്യനകേന്ദ്രം മുന്‍ ഡയറക്‌ടറുമായ റവ.ഫാ. ജോസ്‌ ഉപ്പാണി ആയിരിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ദിവ്യബലി അര്‍പ്പിച്ച്‌ സമാപന സന്ദേശം നല്‍കും. കത്തീഡ്രല്‍ ഇടവകയിലെ കുടുംബ യൂണീറ്റുകള്‍, ഭക്തസംഘടനകള്‍, ഗായകസംഘം എന്നിവയുടെ പ്രതിനിധികള്‍ വിവിധ സമയങ്ങളിലായി 40 മണിക്കൂര്‍ ആരാധന നയിക്കും. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടും, ദിവ്യബലിയോടും കൂടി ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ആഘോഷങ്ങള്‍ സമാപിക്കും. മേല്‍പ്പറഞ്ഞ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏവരേയും ക്ഷണിക്കുന്നതായി കത്തീഡ്രല്‍ വികാരി റവ.ഫാ.ജോയി ആലപ്പാട്ടും, അസി. വികാരി റവ .ഫാ. റോയി മൂലേച്ചാലിലും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More