You are Here : Home / USA News

അസുഖം മൂലം ജോലിചെയ്യാത്തത്തിനു ആനുകൂല്യം നിര്‍ത്തലാക്കിയെന്നു യുവതി

Text Size  

Story Dated: Friday, November 01, 2013 08:38 hrs UTC

ലണ്ടന്‍: അലര്‍ജി ബാധിച്ചതു മൂലം പണിയെടുക്കാനാവാത്തതിന്‌ തനിക്ക്‌ ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യം നിര്‍ത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരുങ്ങുന്നുവെന്ന്‌ സ്‌ത്രീയുടെ പരാതി.
45 കാരിയായ ട്രേസി കെന്നിയാണ്‌ ഇത്തരമൊരു പരാതി ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിച്ചത്‌. എക്ലസിലെ ഒരു ഫാക്‌ടറിയിലെ ജോലിക്കാരിയായ ഇവര്‍ 20 വര്‍ഷം മുമ്പ്‌ രോഗബാധയെതുടര്‍ന്ന്‌ തന്റെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു‌. കൈകളും കാല്‍പ്പാദങ്ങളും വിണ്ടു കീറാന്‍ തുടങ്ങിയതിനെ തുടര്‍ന്ന്‌ കെന്നി ഒരു ത്വക്‌ രോഗവിദഗ്‌ധനെ സമീപിച്ചപ്പോള്‍ റബ്ബര്‍, ലോഹങ്ങള്‍ മുതലായവയുമായി എല്ലായ്‌പ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്നതു കൊണ്ടാണ്‌ ഇത്തരമൊരു രോഗം വരാന്‍ കാരണമെന്നു മനസിലായി. അതിനാല്‍ കൈകളിലും കാലുകളിലും പ്രത്യേക ഗ്ലൗസുകള്‍ ഉപയോഗിച്ചു ജോലി ചെയ്യാനാരംഭിച്ചു. എന്നാല്‍ കാലുകളില്‍ ഷൂസ്‌ ധരിക്കാന്‍ അവര്‍ക്ക്‌ സാധ്യമായിരുന്നില്ല. ഉപയോഗിച്ചു ശീലമില്ലാത്തതു കൊണ്ടാവാം തനിക്കത്‌ വളരെയധികം ബുദ്ധിമുട്ട്‌ സൃഷ്‌ടിച്ചുവെന്ന്‌ അവര്‍ പറയുന്നു.

പത്തോ പതിനഞ്ചോ മിനിറ്റു നേരത്തേക്കു മാത്രമാണ്‌ എനിക്ക്‌ ഷൂസ്‌ ഉപയോഗിക്കാനാവുക. അതില്‍ കൂടുതല്‍ സമയം ഷൂസ്‌ ഉപയോഗിക്കുന്നത്‌ എനിക്ക്‌ വളരെയധികം ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു. അതിനാല്‍ സ്ഥിരമായി ഷൂസ്‌ ഉപയോഗിക്കുക എനിക്ക്‌ സാധ്യമായിരുന്നില്ല. അങ്ങിനെ 20 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു-കെന്നി പറയുന്നു. അസുഖം ബാധിച്ചതു മൂലം പണിയെടുക്കാനാവാത്തതിന്‌ തനിക്ക്‌ ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യം നിര്‍ത്തലാക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരുങ്ങുകയാണ്‌. ലോകത്ത്‌ തന്നെപ്പോലെയുള്ള അസുഖബാധിതര്‍ വളരെയധികം ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ ഗവണ്‍മെന്റ്‌ അവര്‍ക്കായി പണം ചിലവഴിക്കേണ്ടതുണ്ടെന്നും കെന്നി പരാതിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.