You are Here : Home / USA News

പ്രളയക്കെടുതിയില്‍ കൈത്താങ്ങായി സെന്റ് ലൂയി മലയാളി അസോസിയേഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 28, 2018 01:49 hrs UTC

സെന്റ് ലൂയീസ്: കേരളം ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. ഒഴുക്കിനെതിരെ ആഞ്ഞു തുഴഞ്ഞു ലക്ഷ്യത്തിലെത്താന്‍ മലയാളികള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഇന്നത്തെ കേരളം.കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ പ്രളയം. നാടൊട്ടുക്ക് പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കെ പ്രാര്‍ത്ഥനകളോടെയും ഈ കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയും സെന്‍റ് ലൂയിസ് മലയാളികള്‍ അണിചേര്‍ന്നു. അതിന്റെ ഫലമായി 43,000 ഡോളര്‍ (30 ലക്ഷം രൂപ) സമാഹരിച്ച് കേരളത്തിന് നല്‍കി. ഇവിടെയുള്ള ഓരോ കുഞ്ഞുങ്ങള്‍ പോലും ഇതില്‍ ഭാഗമായി എന്നുള്ളത് അഭിനന്ദാര്‍ഹമാണ്. കൂള്‍ ടണ്‍സ് (Kool Tunez) എന്ന പേരിലുള്ള കിഡ്‌സ് ഓക്കസ്ട്ര 5300 ഡോളര്‍ സ്വരൂപിച്ച് മലയാളി അസോസിയേഷന് നല്‍കി. ധ്വനി ഫൌണ്ടേഷന്‍ ഓഫ് സെന്‍റ് ലൂയിസ് 6700 ഡോളര്‍ സമാഹരിച്ചു നല്‍കി. ഈ തുക ഗവ: എല്‍ .പി . സ്കൂള്‍ ചക്കാല പുനര്‍നിര്‍മാണത്തിനു വിനിയോഗിച്ചു. 5 ലക്ഷം രൂപയോളം ചെലവ് വന്ന ഈ പ്രോജക്ടിന്റെ ഭാഗമായി പുതിയ സ്മാര്‍ട്ട് ക്ലാസ്സ്‌റൂം, ഫര്ണിര്‍, കമ്പ്യൂട്ടര്‍ ,സൗണ്ട് സിസ്റ്റം മുതലായവ സ്കൂളിനു വാങ്ങി നല്‍കി.

 

ഇത് കൂടാതെ, സമാഹരിച്ച തുക ആശാദീപം സ്‌പെഷ്യല്‍ സ്കൂള്‍, കളമശ്ശേരി, ഈസ്റ്റ് ദേവസ്വം എല്‍ . പി . സ്കൂള്‍, പള്ളാത്തുരുത്തി, ആലപ്പുഴ, വി.സി.എസ് എച്ച്.എസ്.എസ്, പുത്തന്‍വേലിക്കര, പള്ളിപ്പുറം ഹാന്‍ഡ്‌ലൂം സൊസൈറ്റി, ചെറായി, ഗവ: എല്‍.പി.സ്കൂള്‍ ചെറായി എന്നിവയുടെ പുനര്‍നിര്‍മാണത്തിനു വിനിയോഗിച്ചു. ബാക്കി വന്ന തുകയായ 18,000 ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മലയാളി അസോസിയേഷന്‍ ട്രെഷറര്‍ എഡ്വിന്‍ ഫ്രാന്‍സിസ് ഡിസംബര്‍ 26 നു മുഖ്യമന്ത്രിക്കു ചെക്ക് കൈമാറി. മലയാളി അസോസിയേഷന്റെ കേരള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഡിസംബര്‍ 22 നു നടന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഷോഷത്തിന്റെ ഭാഗമായി അസോസിയേഷന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചു. ഏതു കോണിലായാലും മലയാളികള്‍ എന്നും ഒറ്റക്കെട്ടാണ് എന്ന സന്ദേശം നല്‍കും വിധത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവെച്ച സെന്‍റ്. ലൂയിസ് മലയാളികള്‍ക്ക് പ്രത്യേക നന്ദിയും സ്‌നേഹവും രേഖപ്പെടുത്തി. ധന സമാഹരണത്തിലും മറ്റു ദുരിതസസ്വ പ്രവര്‍ത്തനങ്ങളില്‍ പെങ്കെടുക്കുകയും ചെയ്ത അസോസിയേഷന്‍ കമ്മിറ്റി, ബോര്‍ഡ് മെമ്പര്‍ മാരെയും, അസോസിയേഷന്‍ അംഗങ്ങളെയും പ്രതേകം അഭിനന്ദിച്ചു. സൗമ്യ നിധീഷ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.