You are Here : Home / USA News

ഫോമാ ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കെ ജോസഫ്, ബിജി ഫിലിപ്പ് ഈടാട്ട് കോര്‍ഡിനേറ്റര്‍

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Friday, December 14, 2018 01:30 hrs UTC

രവിശങ്കര്‍ (ഫോമാ ന്യൂസ് ടീം)

ഡാളസ്: ഫോമാ ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി ചെയര്‍മാനായി വര്‍ഗ്ഗീസ് കെ ജോസഫിനെയും (ന്യൂ യോര്‍ക്ക്), കോര്‍ഡിനേറ്ററായി സെന്‍ട്രല്‍ റീജിയന്‍ റിജിയണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഈടാട്ടിനെയും (ഷിക്കാഗോ) തിരഞ്ഞെടുത്തു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഫോമയില്‍ അംഗത്വത്തിനു അപേക്ഷിക്കുന്ന സംഘടനകളുടെ അ.പേക്ഷഫോമുകളും, യോഗ്യതാപത്രങ്ങളും അവലോകനം നടത്തി ഫോമാ ദേശീയകമ്മറ്റിയ്ക്ക് ശുപാര്‍ശ ചെയ്യുന്ന സമിതിയുടെ മേല്‍നോട്ടതിനാണ് ഇവരെ ഫോമാ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ന്യൂയോര്‍ക്ക് മെട്രോ റീജിയണിന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വര്‍ഗ്ഗീസ് കെ ജോസഫ്, പ്രാരംഭകാലം മുതല്‍ക്കേ ഫോമായുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ് എന്നീ സംഘടനകളില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ കാര്യക്ഷമതക്കു കിട്ടിയ അംഗീകാരമാണ്.

 

കഴിഞ്ഞ നാല് വര്‍ഷങ്ങളായി, ഫോമാ സെന്‍ട്രല്‍ റീജിയന് പകരം വെയ്കാനില്ലാത്ത റീജണല്‍ വൈസ് പ്രസിഡന്റായി ബിജി ഫിലിപ്പ് ഇടാട്ട് തിളങ്ങി നില്‍ക്കുന്നു. കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായ ബിജി 2012 14 കാലയളവില്‍ ഫോമയുടെ റീജണല്‍ സെക്രട്ടറിയായും, 2014 16 കാലയളവില്‍ നാഷണല്‍ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ച് ഫോമയുടെ തുടക്കംമുതല്‍ ശക്തമായ പിന്തുണയും പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഫോമയുടെ ബൈലോയും ഭരണഘടനയും അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നറിയിച്ച ഇരുവരും തങ്ങള്‍ക്ക് ഈ പദവി നല്‍കിയ ഫോമാ നേതൃത്വത്തിന് പ്രത്യേക നന്ദിയും അറിയിച്ചു. ഫോമയുടെ ഈ നിര്‍ണ്ണായക തീരുമാനം സംഘടനക്ക് ഒരു മുതല്‍ കൂട്ടാകുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.