You are Here : Home / USA News

മലയാളികളുടെ നേതൃത്വത്തില്‍ ഓസ്റ്റിനില്‍ ഇന്ത്യന്‍ സെന്റീനിയല്‍ ലയണ്‍സ് ക്ലബിനു തുടക്കം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, December 08, 2018 01:49 hrs UTC

ഓസ്റ്റിന്‍ (ടെക്‌സാസ്): ഓസ്റ്റിന്‍ മലയാളികളുടെ നേതൃത്വത്തില്‍ ഓസ്റ്റിനില്‍ ഇന്ത്യന്‍ സെന്റീനിയല്‍ ലയണ്‍സ് ക്ലബ് സ്ഥാപിതമായി. ഹോട്ടല്‍ ഹയാറ്റ് പ്ലേസില്‍ നടന്ന ചാര്‍ട്ടര്‍ നൈറ്റ് ആഘോഷത്തില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലിന്‍ഡ ഡേവിസ് ഭദ്ര ദീപം കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. സത്യാ പ്രതിജ്ഞാ ചടങ്ങില്‍ ലയണ്‍സ് ക്ലബ് പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍ മൈക്ക് റൂക്ക് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചാര്‍ട്ടര്‍ ക്ലബ് പ്രസിഡണ്ട് ജോസ് പാലക്കത്തടം വൈസ് പ്രസിഡന്റ് ലിജോയ് ജേക്കബ് , സെക്രട്ടറി അലക്‌സാണ്ടര്‍ എബ്രഹാം, ക്ലബ് ട്രഷറര്‍ റ്റിജു വര്‍ഗീസ്, സെക്കന്റ് വൈസ് പ്രഡിഡന്റ് മനേഷ് ആന്റണി, മെമ്പര്‍ഷിപ്പ് ചെയര്‍ പേഴ്‌സണ്‍ ബിനു വര്‍ഗീസ്, മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍ ചെയര്‍ പേഴ്‌സണ്‍ മിഥുന്‍ കടവില്‍ എന്നിവരാണ് ഭാരവാഹികളായി സ്ഥാനാരോഹണം ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ മറ്റു ലയണ്‍സ് ക്ലബിന്റെ ഭാരവാഹികളും , ഓസ്റ്റിനിലെ മറ്റു ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവരും ചടങ്ങില്‍ സന്നിഹിതരായി.

 

ഇര്‍വിങ് ഡിഎഫ്ഡബഌൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് പുതിയ ക്ലബിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കോസ്‌പോണ്‍സറായി. കുട്ടികളുടെ അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ തുടങ്ങിയ ചടങ്ങില്‍ ചാര്‍ട്ടര്‍ പ്രസിഡണ്ട് ജോസ് പാലക്കത്തടം സ്ഥാനാരോഹണ പ്രസംഗം നടത്തി. ഫസ്റ്റ് വൈസ് പ്രസിഡണ്ട് ലിജോയ് ജേക്കബ് സ്വാഗതവും, സെക്രട്ടറി അലക്‌സാണ്ടര്‍ എബ്രഹാം നന്ദി പ്രകാശനവും നടത്തി. ദിവ്യ വാര്യരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇന്ത്യന്‍ സെമി കഌസ്സിക് ഫ്യൂഷന്‍ നൃത്തം പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.