You are Here : Home / USA News

അമേരിക്കന്‍ വിശേഷങ്ങളും വാര്‍ത്തകളുമായി ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ്

Text Size  

Story Dated: Friday, November 16, 2018 11:10 hrs UTC

ബിന്ദു ടിജി

ന്യൂയോര്‍ക്ക് : വൈവിധ്യമുള്ള പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നെന്നും പുത്തനുണര്‍വേകുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി) സംപ്രേക്ഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ട് അപ്പ് ഈയാഴ്ചയും വ്യത്യസ്തമായ നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായി നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. ഈ ആഴ്ചയിലെ പരിപാടികള്‍: അമേരിക്ക താങ്ക്‌സ്ഗിവിംഗിന് ഒരുങ്ങുന്നു. ഈ വരുന്ന വ്യാഴാഴ്ചയാണ് താങ്ക്‌സ് ഗിവിംഗ്. ആവേശകരമായ ന്യൂയോര്‍ക്ക് മാരത്തോണില്‍ ആഫ്രിക്കക്കാരുടെ ആധിപത്യം തുടരുന്നു. ഹോളിവുഡില്‍ നിന്ന് പുതിയ ചിത്രം 'മൗഗ്‌ളി' ലെജന്‍ഡ് ഓഫ് ദി ജംഗിള്‍ പ്രദര്‍ശനത്തിനെത്തുന്നു. ന്യൂജേഴ്‌സിയില്‍ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ദീപാവലി ധമാക്ക' സംഘടിപ്പിച്ചു. ന്യൂജേഴ്‌സി, സോമേഴ്‌സിറ്റിലെ ടാഗോര്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ആഘോഷത്തില്‍ ഫോമാ, കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (കെ.എ.എന്‍.ജെ), കെഎച്ച്എന്‍എ, കെഎച്ച്എന്‍ജെ, ഡബ്ലിയു എം സി, ഐ പി സി എന്‍ എ തുടങ്ങി വിവിധ മലയാളി അസോസിയേഷനുകളുടെ നേതാക്കന്മാരും പ്രതിനിധികളും പങ്കെടുത്തു.

 

2016ല്‍ തുടങ്ങി വെച്ച ഈ പരിപാടിക്ക് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ന്യൂജേഴ്‌സി മലയാളി കമ്മ്യൂണിറ്റി വന്‍ പിന്തുണയാണ് നല്‍കിയത്. സാര്‍വ്വ ദേശീയ രീതിയില്‍ സംഘടിപ്പിച്ച ഈ മേളയില്‍ മുതിര്‍ന്നവരും കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. അമേരിക്കയിലെ പ്രശസ്ത നൃത്തവിദ്യാലയമായ മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ കൊണ്ടാടി. െ്രെടസ്‌റ്റേറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ മുന്നൂറില്‍പരം വിദ്യാര്‍ത്ഥികളാണ് ഭാരതീയ സംസ്‌കാരവും പൈതൃകവും ഉള്‍ക്കൊണ്ട് ഭാവരാഗതാള ലയങ്ങളോടെ ഭരതനാട്യവും അഭിനയവും അഭ്യസിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം നോര്‍ത്ത് കാലിഫോര്‍ണിയയിലെ മലയാളി സംഘടനയായ കെ.എം.സി.എ മറ്റു മലയാളി സംഘടനകളായ പുണ്യം, മങ്ക, കേരള ക്ലബ് തുടങ്ങിയവുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'മലയാളി ഫുഡ് ഫെസ്റ്റിവല്‍' സണ്ണിവെയ്ല്‍ ബേലാന്‍ഡ്‌സ് പാര്‍ക്കില്‍ വെച്ച് നടന്നു.

 

മലബാറും തിരുവിതാംകൂറും മധ്യകേരളവും ഉള്‍പ്പെടുന്ന മലയാളികളുടെ രുചിഭേദങ്ങളുടെ ഒരു 'ഭക്ഷണോത്സവം' തന്നെയായിരുന്നു ഇത്. കല്ലുമ്മക്കായയും , തുര്‍ക്കി പത്തിരിയും മലബാറില്‍ നിന്നെത്തിയപ്പോള്‍, മധ്യകേരളം കോട്ടയം മീന്‍കറിയും, മാങ്ങാ കറിയും വിളമ്പി ഭക്ഷണപ്രിയരെ ആകര്ഷിച്ചു. തെക്കന്‍ കേരളം നല്‍കിയ ബോളിയും, പായസവും ചേര്‍ന്നതോടെ രുചിഭേദങ്ങളുടെ ഉത്സവം പൂര്‍ണ്ണമായി. ഇതാദ്യമായാണ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ സംയുക്തമായി ഇത്തരമൊരു ഉദ്യമത്തിന് തയ്യാറാകുന്നതെന്നതും ശ്രദ്ധേയമാണ്. ഏകദേശം രണ്ടായിരത്തോളം പേര്‍ ഈ മേളയില്‍ പങ്കെടുത്തു. എക്കാലത്തും അമേരിക്കയിലെ ആഴ്ചാ വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പിന്റെ ഈ ആഴ്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.