You are Here : Home / USA News

2018 മാര്‍ത്തോമാ യുവജനസഖ്യം സൗത്ത്‌വെസ്റ്റ് മേഖല കലാമേള സമാപിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, November 05, 2018 10:24 hrs UTC

ഹൂസ്റ്റണ്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സൗത്ത്‌വെസ്റ്റ് മേഖലയുടെ ഏകദിന സെമിനാറും കലാമേളയും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. നവംബര്‍ നാലാം തീയതി ശനിയാഴ്ച രാവിലെ നടന്ന സമ്മേളനത്തില്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരി. റവ. ഫാ. ഐസക് ബി പ്രകാശ് ദൈവ വചനത്തിലധിഷ്ഠിതമായ ക്രിസ്തിയ ജീവതം നയിക്കേണ്ടതിന്റെ ആവശ്യകതയെ ആസ്പദമാക്കി പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം മേഖലയിലെ എല്ലാ ശാഖകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സഖ്യം അംഗങ്ങള്‍ക്കായി ബൈബിള്‍ ക്വിസ്, പാട്ട്, ബൈബിള്‍ റീഡിങ്, പ്രസംഗം എന്നീ ഇനങ്ങളില്‍ മത്സരങ്ങല്‍ നടത്തി. ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഡാലസിലെ സെഹിയോന്‍ മാര്‍ത്തോമാ യുവജനസഖ്യം 21 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തുകയും ഗ്രൂപ്പ് സോങ് മത്സരത്തില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ യുവജനസഖ്യം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. എല്ലാ മത്സരങ്ങള്‍ക്കും കൂടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഇമ്മാനുവല്‍ മാര്‍ത്തോമ്മാ യുവജനസഖ്യം എവര്‍റോളിങ് ട്രോഫി കരസ്ഥമാക്കി.

രണ്ടാം സ്ഥാനം ഡാലസിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജസഖ്യവും സെഹിയോന്‍ മാര്‍ത്തോമാ യുവജനസഖ്യവും പങ്കിട്ടെടുത്തു. പ്രസംഗമത്സരത്തിലും ബൈബിള്‍ റീഡിങ് മത്സരത്തിലും അനി ജോജിയും മെയില്‍ സോളൊ മത്സരത്തില്‍ സെല്‍വിന്‍ സ്റ്റാന്‍ലിയും ഫീമെയില്‍ സോളോ മത്സരത്തില്‍ ശ്രുതി വര്‍ഗീസും ഒന്നാംസ്ഥാനം നേടി. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ഇടവക വികാരിയും സൗത്ത്‌വെസ്റ്റ് റീജനല്‍ യുവജനസഖ്യം പ്രസിഡണ്ടുമായ റവ: മാത്യു മാത്യുസിന്റെയും വൈസ് പ്രസിഡണ്ട് അജു മാത്യുവിന്റെയും സെക്രട്ടറി ബിജി ജോബിയുടെയും ട്രഷററായി സേവനമനുഷ്ഠിക്കുന്ന ജോണ്‍ വര്‍ഗീസിനെയും നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ ഏകദിന സെമിനാറും കലാമേളയും മേഖലയിലുള്ള എല്ലാ യുവജനസഖ്യം ശാഖകള്‍ക്കും ഒരു പുത്തനുണര്‍വ് നല്‍കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.