You are Here : Home / USA News

കേരളാറൈറ്റേഴ്‌സ്‌ഫോറത്തില്‍ ശ്രീമതി രാധ പരശുറാം പ്രഭാഷണം നടത്തി

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, October 25, 2018 07:03 hrs EDT

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാറൈറ്റേഴ്‌സ് ഫോറത്തിന്റെ ഒക്‌ടോബര്‍മാസ യോഗത്തില്‍ “”തമിഴ്‌സാഹിത്യചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം’’ എന്നതായിരുന്നുവിഷയം. മറ്റു പ്രാദേശിക സഹോദരഭാഷകളും സാഹിത്യവുംമലയാളവായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇപ്രാവശ്യത്തെ പ്രതിമാസ സമ്മേളനം. ഒക്‌ടോബര്‍ 21-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍വച്ച് കേരളാറൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്‌ഡോക്ടര്‍സണ്ണിഎഴുമറ്റൂരിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സാഹിത്യസമ്മേളനത്തിലെമോഡറേറ്ററായി അനില്‍കുമാര്‍ആറന്മുളപ്രവര്‍ത്തിച്ചു.

തുടര്‍ന്നു മധുരയിലെ കാമരാജ യൂണിവേഴ്‌സിറ്റി അധ്യാപികയായിരുന്ന ശ്രീമതി. രാധാ പരശുറാം തമിഴ്ഭാഷാസാഹിത്യ ചരിത്രത്തിലേക്ക് ഹൃസ്വമായ ഒരു എത്തിനോട്ടം നടത്തി പ്രസംഗിച്ചു. തമിഴ് ഭാഷാസാഹിത്യചരിത്രത്തെ മൂന്നുകാലഘട്ടങ്ങളായിവിവരിച്ചു. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുള്ള കാലഘട്ടത്തെസംഗംപീരിയഡ്എന്നുംഅതിനുശേഷംഏതാണ്ട്എ.ഡി. 1600 വരെമിഡില്‍തമിഴ് പീരിയഡ്എന്നുംഅതിനുശേഷമുള്ളകാലത്തെ മോഡേണ്‍ തമിഴ് പീരിയഡ്എന്നാണെന്നുമുള്ള വിദഗ്ദ്ധാഭിപ്രായംഅവര്‍വിശദീകരിച്ചു. പതിറ്റുപത്ത്, അകനാനൂറ്, പുറനാനൂറ്, തിരക്കുറള്‍, കമ്പരാമായണം തുടങ്ങിയകൃതികളെ ശ്രീമതി. പരശുറാം പരാമര്‍ശിച്ചു. ദ്രാവിഡ ഭാഷാവിഭാഗത്തിലുള്ളതമിഴ്, തെലുങ്ക്, കന്നട, മലയാളംതുടങ്ങിയ ഭാഷകളുടെഉത്ഭവം ദ്രാവിഡരുടെഏകീകൃതസംസ്ക്കാരത്തില്‍ നിന്നുണ്ടായതാണ്. ഈ ദ്രാവിഡ ഭാഷകളെല്ലാംസ്വതന്ത്രമായികൊണ്ടുംകൊടുത്തുംവളരുകയും പരിണാമങ്ങള്‍ക്കുവിധേയമായിക്കൊണ്ടിരിക്കുകയുമാണ്. ഫ്‌ളോറിഡയില്‍ നിന്നുസാഹിത്യകാരനായ സജി കരിമ്പന്നൂര്‍, റിപ്പോര്‍ട്ടര്‍ ടിവിയിലെ സജി ഡൊമനിക് എന്നിവര്‍ അതിഥികളായി മീറ്റിംഗില്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്നുള്ള പൊതുചര്‍ച്ചയില്‍ ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെഎഴുത്തുകാരും ഭാഷാസ്‌നേഹികളുമായജോണ്‍ തൊമ്മന്‍, ജോണ്‍ മാത്യു, ടൈറ്റസ് ഈപ്പന്‍, ജോണ്‍ ഫിലിപ്പ്, മാത്യു നെല്ലിക്കുന്ന്, ഏ.സി. ജോര്‍ജ്ജ്, മാത്യുമത്തായി, ടി.ജെ. ഫിലിപ്പ്, ബാബുകുരൂര്‍, ജോസഫ്മണ്ഡപം, ടോം വിരിപ്പന്‍, ടി.എന്‍. സാമുവല്‍, ജോസഫ് പൊന്നോലി, ടി.എല്‍.പരശുറാം, വല്‍സന്‍ മഠത്തിപറമ്പില്‍,കുര്യന്‍ മ്യാലില്‍,ജേക്കബ് ഈശോ, ബോബിമാത്യു, ഗ്രേസി നെല്ലിക്കുന്ന്, ജോസഫ്തച്ചാറ, ചാക്കോകൊച്ചുവേലിക്കല്‍,തുടങ്ങിയവര്‍സജീവമായി പങ്കെടുത്തു. മാത്യുമത്തായി നന്ദി രേഖപ്പെടുത്തിസംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More