ഹൂസ്റ്റന്‍: മലങ്കര ഓര്‍ത്ത ഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍ അപ്രേംമിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെന്റ് തോമസ് ചാപ്പലിന്റെയും കമ്മ്യൂണിറ്റി സെന്ററിന്റെയും കൂദാശ ജൂണ്‍ 29, 30, ജൂലൈ 1 തീയതികളില്‍ നടത്തപ്പെടുന്നു. ഡോ. യൂഹാനോന്‍ മാര്‍ ഡിമിട്രിയോസ്, സ്റ്റാഫോര്‍ഡ് മേയര്‍ ലിയോണാര്‍ഡ് സ്കാര്‍സെല്ല തുടങ്ങിയവരും പ്രത്യേക അതിഥികളായി എത്തും. ഈ മഹത്തായ കൂദാശയിലേക്കും പൊതു സമ്മേളനത്തിലേക്കും ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. മാമ്മന്‍: 281 499 5414, റവ.ഫാ. ജോയല്‍ മാത്യു: 214 232 5286, ചാക്കോ തോമസ്: 281 701 6152, തോമസ് എൈപ്പ്: 713 779 3300, കോശി ജോണ്‍: 832 746 7659, എസ്.കെ. ചെറിയാന്: 281 513 5961
Comments