You are Here : Home / USA News

വിഷമിശ്രിതം ഉപയോഗിച്ചല്ല , ഇലക്ട്രിക് ചെയർ ഉപയോഗിച്ച് എന്റെ വധശിക്ഷ നടപ്പാക്കൂ : പ്രതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 10, 2018 04:26 hrs UTC

ടെന്നിസ്സി (നാഷ് വില്ല) ∙ വധശിക്ഷയും പ്രതീക്ഷിച്ചു ടെന്നിസ്സിയിൽ കഴിയുന്ന കൊലക്കേസിലെ പ്രതി, തന്റെ വധശിക്ഷ നടപ്പാക്കുന്നതു വിഷമിശ്രിതം കുത്തിവച്ചാകരുതെന്നും ഇലക്ട്രിക് ചെയർ ഉപയോഗിച്ചായിരിക്കണമെന്നും ടെന്നിസ്സി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

ഈയാഴ്ച ഒടുവിലാണു രണ്ടുപേരെ വെടിവച്ചു കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവരുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്ത എഡ്മണ്ട് സഗോർസ്കിയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ളത്. 1984 പ്രതിക്ക് വധശിക്ഷ വിധിച്ചത്. മൂന്നു മരുന്നുകളുടെ വിഷ മിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിന് ടെന്നിസ്സി സുപ്രീം കോടതി പച്ചക്കൊടി കാണിച്ചതിനു രണ്ടു മണിക്കൂർ മുമ്പാണ് പ്രതിക്കുവേണ്ടി അറ്റോർണി കെല്ലി ഹെൻട്രി കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

18 മിനിറ്റോളം നീണ്ടു നിൽക്കുന്ന ശ്വാസം മുട്ടലും ബേണിങ്ങ് സെൻസേഷനും വളരെ ക്രൂരമാണെന്നാണ് ഇലക്ട്രിക് ചെയർ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടാൻ പ്രതി പറയുന്ന കാരണം.

1999 ന് മുൻപു ടെന്നിസ്സിയിലെ വധശിക്ഷക്കു വിധിച്ച പ്രതികൾക്ക് ഇലക്ട്രിക് ചെയറോ, വിഷ മിശ്രിതമോ ഉപയോഗിച്ചു വധശിക്ഷ ആവശ്യപ്പെടാമായിരുന്നു. 2007 ലാണ് അവസാനമായി ഇലക്ട്രിക് ചെയർ ഉപയോഗിച്ചു സംസ്ഥാനത്തു വധശിക്ഷ നടപ്പാക്കിയത്.

ഈ വർഷം ഓഗസ്റ്റിൽ സംസ്ഥാനത്തു വിഷ മിശ്രിതം ഉപയോഗിച്ച് ആദ്യ വധശിക്ഷ നടപ്പാക്കി. ഇതു രണ്ടാമത്തേതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.