You are Here : Home / USA News

ന്യൂജഴ്‌സിയിൽ‌ വാഹനാപകടത്തിൽ നാലു മലയാളികൾക്ക് പരുക്ക്

Text Size  

Story Dated: Thursday, October 04, 2018 12:57 hrs UTC

ഫിലഡൽഫിയ∙ ഫിലഡൽഫിയയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ ന്യൂജഴ്‌സി ഗാർഡൻ സ്റ്റേറ്റ് പാർക്ക് വേയിൽ വച്ച് അപകടത്തിൽപ്പെട്ട മലയാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിലാഡൽഫിയയിൽ താമസിക്കുന്ന തോമസ് ജോർജ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭാര്യ ഓമന ജോർജ്, റവ. പി. കെ. കോശി, അച്ചാമ്മ കോശി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.

ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ എക്സിറ്റ് 171 നു സമീപം വച്ച് റോഡിൽ നിന്നു തെന്നി മാറുകയും മരത്തിലിടിച്ചു മറിഞ്ഞ ശേഷം വീണ്ടും ഹൈവേയിൽ പ്രവേശിക്കുകയും തീ പിടിക്കുകയും ചെയ്തതായി ന്യൂജഴ്‌സി സ്റ്റേറ്റ് പോലീസ് വക്താവ് അലക്സാണ്ടർ ഗോസ് അറിയിച്ചു. അപകടത്തെ തുടർന്നു മണിക്കൂറുകളോളം ഹൈവേയിലെ ഗതാഗതം നിരോധിച്ചു.

ഓമന ജോർജ്, തോമസ് ജോർജ് എന്നിവരെ ഹാക്കൻസാക്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർലേക്കും, റവ: പി കെ കോശി, അച്ചാമ്മ കോശി എന്നിവരെ പാറ്റേഴ്സൺ സെന്റ് ജോസഫ് യൂണിവേഴ്സിറ്റിമെഡിക്കൽ സെന്ററിലേക്കും മാറ്റി. ഫിലഡൽഫിയ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളി കൺവൻഷനിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവർ.

by: സുമോദ് നെല്ലിക്കാല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.