You are Here : Home / USA News

സുപ്രീം കോടതി നോമിനിക്ക് സെനറ്റ് ജുഡിഷ്യറി കമ്മിറ്റിയുടെ അംഗീകാരം: പരിമിത എഫ്ബിഐ അന്വേഷണത്തിന് ട്രംപിന്റെ അനുമതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 29, 2018 01:29 hrs UTC

വാഷിങ്ടൻ ∙രണ്ടു മാസത്തിലേറെയായി രാഷ്ട്രം ആകാംഷയോടെ കാത്തിരുന്ന സുപ്രീം കോടതി നോമിനി ജഡ്ജി ബ്രിട്ട് കാവനോയുടെ നോമിനേഷൻ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു.

സെപ്റ്റംബർ 28 വെള്ളിയാഴ്ച ആകാംഷാനിർഭരമായ നിരവധി സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിച്ചശേഷമാണ് ഉച്ചക്ക് രണ്ടു മണിയോടെ സെനറ്റ് കമ്മിറ്റിയിലെ 21 അംഗങ്ങളിൽ 11 പേരുടെ പിന്തുണയോടെ നോമിനേഷൻ അംഗീകരിച്ചു ഫുൾ സെനറ്റിന്റെ തീർപ്പിനുവേണ്ടി അയച്ചത്.

11 അംഗ റിപ്പബ്ലിക്കൻ മെംബർമാരിൽ അരിസോണ സെനറ്ററുടെ മലക്കം മറിച്ചിൽ അവസാന നിമിഷം വരെ ഉദ്വേഗം നിലനിർത്തി. ആദ്യം നിയമനത്തെ ശക്തമായി എതിർത്ത സെനറ്റർ ഫ്ലേക്ക് വെള്ളിയാഴ്ച രാവിലെ ജഡ്ജിയെ അനുകൂലിച്ചു വോട്ടു ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

രാവിലെ 9.30ന് സെനറ്റ് കമ്മിറ്റി ചേർന്ന് അൽപസമയത്തെ ചർച്ചക്കു ശേഷം വോട്ടെടുപ്പ് പ്രഖ്യാപിക്കാതെ വീണ്ടും ഉച്ചക്കു ഒന്നരക്ക് യോഗം ചേരുമെന്ന് അറിയിപ്പുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.