You are Here : Home / USA News

സിറോ മലബാര്‍ കണ്‍വന്‍ഷന്‍ റജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, September 23, 2018 11:30 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ അടുത്ത ഓഗസ്ത് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന്റെ റജിസ്ട്രേഷന്‍ കിക്ക് ഓഫ് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ നടന്നു. ജനറല്‍ കണ്‍വീനറും രൂപതാ സഹായ മെത്രാനുമായ മാര്‍. ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സെപ്തംബര്‍ 16 നു രാവിലെ വി. കുര്‍ബാനയും തുടര്‍ന്നു മാര്‍. ജോയ് ആലപ്പാട്ട് കണ്‍വന്‍ഷന്റെ രൂപതാ തലത്തിലുള്ള റജിസ്ട്രഷന്‍ കിക്ക് ഓഫും നിര്‍വഹിച്ചു. മാര്‍ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷയില്‍ നടന്ന യോഗത്തില്‍ ഫൊറോനാ വികാരിയും കണ്‍വീനറുമായ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കോ-കണ്‍വീനര്‍ രാജീവ് വലിയവീട്ടില്‍, ഫാ. സിബി സെബാസ്റ്റ്യന്‍, ഫാ ജേക്കബ് കട്ടക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസഫ് മണക്കളം, കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ്, നാഷനല്‍ എക്‌സിക്യട്ടീവ് കമ്മറ്റി അംഗങ്ങള്‍, പാരീഷ് ട്രസ്റ്റിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

'മാര്‍തോമായുടെ മാര്‍ഗം വിശുദ്ധയിലേക്കുള്ള മാര്‍ഗം' എന്നതാണു കണ്‍വന്‍ഷന്റെ തീം. കണ്‍വന്‍ഷനു ആശംസകള്‍ നേര്‍ന്നുള്ള കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെയും, രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും പ്രത്യക വിഡീയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ സ്വാഗതമാശംസിച്ചു. ഡയമണ്ട് സ്‌പോണ്‍സര്‍ ജോര്‍ജ് കലിങ്കകുടിയില്‍, ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ ബോസ് കുര്യന്‍ ആന്‍ഡ് ലിസി ബോസ്, അനീഷ് സൈമണ്‍, ബാബു വെണ്ണാലില്‍ ആന്‍ഡ് ഫാമിലി എന്നിവരില്‍ നിന്നും കണ്‍വന്‍ഷന്റെ ആദ്യ റജിസ്‌ട്രേഷനുകള്‍ സ്വീകരിച്ചു. കണ്‍വന്‍ഷന്‍ പ്രമോഷണല്‍ വിഡിയോയുടെ പ്രദര്‍ശന ഉദ്ഘാടനം ചടങ്ങില്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. ഫാ രാജീവ് വലിയവീട്ടില്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു. അലക്സാണ്ടര്‍ കുടക്കച്ചിറ കണ്‍വന്‍ഷന്റെ വിശദവിവരങ്ങളും, റജിസ്ട്രേഷന്‍ ചെയര്‍ സുനില്‍ കുര്യന്‍ റജിസ്‌ട്രേഷന്‍ ക്രമീകരങ്ങളും , ഫൈനാന്‍സ് ചെയര്‍ ബോസ് കുര്യന്‍ സ്‌പോണ്‍സര്‍ സംബന്ധമായും സംസാരിച്ചു. യുവജന സാന്നിധ്യം വിളിച്ചോതിയ വര്‍ണ്ണാഭമായ കലാപരിപാടികള്‍ ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. ജോര്‍ഡി ഡാനിയേല്‍, ജെറില്‍ പുളിയില്‍, റെയ്‌ന സുനില്‍ എന്നിവര്‍ പരിപാടിയുടെ എംസിമാരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.